നിറമുണ്ട്, മണമുണ്ട്, രുചിയുണ്ട്, ഈ കശ്മീരി ചിക്കൻ കുറുമയ്ക്ക്

Mail This Article
കശ്മീരി റെസിപ്പീസ് എല്ലാം തന്നെ വളരെ ടേസ്റ്റിയും ചേരുവകളുടെ കാര്യത്തിൽ രാജകീയവുമാണ്. ഒട്ടു മിക്ക വിഭവങ്ങളും ഒരു മുഗളായ് ടച്ച് ഉണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഒരു കശ്മീരി ചിക്കൻ കുറുമാ ആണ്. വളരെ ടേസ്റ്റിയാണ്. രണ്ടു രീതിൽ ഈ കുറുമാ ഉണ്ടാക്കും . ഞാൻ ഉണ്ടാക്കിയിരിക്കുന്നത് നോർമൽ ദിവസങ്ങളിൽ ഉണ്ടാക്കുന്ന ഒന്നാണ്. ഈദിനും ഇഫ്താർ വിരുന്നുകളിലും വിശേഷാവസരങ്ങളിലും ഉണ്ടാക്കുന്ന കുറുമയ്ക്കു ചെറിയ വ്യത്യാസം ഉണ്ട്.
ചേരുവകൾ
ചിക്കൻ – 600 ഗ്രാം
തൈര് (പുളിയില്ലാത്തത്) – അര കപ്പ്
സവോള – 3 (വറുത്തെടുത്തത്)
തക്കാളി – 1 (ചെറുതായി അരിഞ്ഞെടുത്തത്)
ഇഞ്ചി– വെളുത്തുള്ള് – 2 ടേബിൾ സ്പൂൺ ( അരിഞ്ഞത്)
കാശ്മീരി റെഡ് ചില്ലി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീ,സ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
ചുക്ക് പൊടിച്ചത് – കാൽ ടീസ്പൂൺ
ഗരം മസാല – കാൽ /അര ടീസ്പൂൺ
മല്ലിയില – ഒരു പിടി
മസാലയ്ക്കു വേണ്ട ചേരുവകൾ
ബ്ലാക്ക് ഏലയ്ക്ക – 1
പച്ച ഏലയ്ക്ക – 3
ഗ്രാമ്പൂ – 3-4
കറുവാപ്പട്ട – 2
ബേ ലീഫ് – 3
കരിഞ്ചീരകം – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
കേവര വാട്ടർ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ ആദ്യം തന്നെ എല്ലാം അരിഞ്ഞു വയ്ക്കുക.
∙ സവാള ഫ്രൈ ചെയ്തെടുക്കാം. അതിൽ നിന്നും ഒരു കുറച്ചുമാത്രം പാനിൽ വച്ചിട്ട് ബാക്കി ഫ്രൈ ചെയ്തത് മാറ്റിവയ്ക്കുക.
∙പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റി അതിലേക്കു തക്കാളി ചേർത്ത് വേവിക്കുക. നന്നായി വെന്ത് ഉടഞ്ഞു കഴിയുമ്പോൾ പൊടികളെല്ലാം ചേർത്ത് റോസ്റ്റ് ചെയ്ത് അതിലേക്കു ചിക്കൻ ചേർത്ത് കൊടുത്തു രണ്ടു വശവും ഒന്ന് മസാലയിൽ ഫ്രൈ ചെയ്ത് എടുക്കാം. ഫ്രൈ ആയി വരുമ്പോൾ തീ കുറച്ചു വച്ച് (very low) പുളിയില്ലാത്ത തൈര് ചേർത്ത് ഒരു അഞ്ചു മിനിറ്റ് ഇളക്കുക. ഇനി അതിലേക്കു വറുത്ത സവോള വറുത്തത് കൈകൊണ്ടു പൊടിച്ചു ചേർത്ത് നന്നായി കൂട്ടി യോജിപ്പിച്ച് 1/2 മണിക്കൂർ മീഡിയം തീയിൽ കുക്ക് ചെയ്യണം. ഇടയ്ക്കു ഇളക്കി ഇട്ടു കൊടുക്കണം. മല്ലിയില ഇട്ടു കൊടുക്കുക. കുറച്ചു ഗരം മസാലയും പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി അതിലേക്കു ഒരു ടീസ്പൂൺ കേവര വാട്ടർ ചേർത്ത് യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം.