ADVERTISEMENT

രുചിയൂറും നാടൻ കക്കാ ഇറച്ചി റോസ്റ്റ് ഈ രീതിയിൽ തയാറാക്കാം.

ചേരുവകൾ

  • കക്കാ ഇറച്ചി - 1/2 കിലോഗ്രാം
  • വെളുത്തുള്ളി - 8 അല്ലി
  • ഇഞ്ചി ( അരിഞ്ഞത് ) - 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - 20 എണ്ണം
  • പച്ച മുളക് - 2 എണ്ണം 
  • എണ്ണ - 6 ടേബിൾസ്പൂൺ
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - 1/2 കപ്പ്‌
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
  • കുടംപുളി - 2 കഷ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ് -  ആവശ്യത്തിന് 

പാചകം ചെയ്യുന്ന വിധം

  • കാക്കാ ഇറച്ചി വൃത്തിയാക്കി ഒരു പാത്രത്തിൽ  നികക്കെ വെള്ളം ഒഴിക്കുക. 
  • കുടം പുളിയും കുറച്ച് ഉപ്പും ചേർത്ത് ഒന്നു തിളപ്പിക്കുക. 
  • ശേഷം വെള്ളം ഊറ്റി കളഞ്ഞു പുളി എടുത്ത് കളയുക.
  • ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം ഇട്ട് പൊട്ടിക്കുക. 
  • തേങ്ങാക്കൊത്ത് ചേർത്ത് വഴറ്റുക. 
  • വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. 
  • മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. 
  • കക്കാ ഇറച്ചി ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് ചെറു തീയിൽ 5 മിനിറ്റ് വേവിക്കുക. 
  • ശേഷം കുരുമുളകുപൊടി ചേർത്ത് ഇളക്കി മീഡിയം തീയിൽ റോസ്റ്റ് ചെയ്തെടുക്കുക. 

English Summary : Kerala style Kakka Roast recipe. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com