അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്‍ഡലി ഉണ്ടാക്കാം
Mail This Article
പ്രഭാത ഭക്ഷണങ്ങളിൽ പ്രധമ സ്ഥാനമാണ് ദോശയ്ക്കും ഇഡ്‍ഡലിയ്ക്കുമൊക്കെ. സാമ്പാറും ചമ്മന്തിയുമുണ്ടെങ്കിൽ കൂശാലായി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ പൂ പോലെ ഇഡ്‍ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഈ ഇഡ്‍ഡലി.
ചേരുവകൾ
•വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ്
•ഉഴുന്നുപൊടി - 1 കപ്പ്
•അവിൽ - 2 കപ്പ്
•ഉപ്പ് - അര ടീസ്പൂൺ
•വെള്ളം - നാലര കപ്പ്
തയാറാക്കുന്ന വിധം
അരിപ്പൊടിയും, ഉഴുന്നു പൊടിയും, അവിലും, ഉപ്പും, വെള്ളവും ഒരു വലിയ പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഇത് മിക്സിയുടെ വലിയ ജാറിൽ അരച്ചെടുക്കുക.
മാവ് പുളിക്കാനായി 8 മണിക്കൂർ മാറ്റിവയ്ക്കാം. ഇഡ്‍ഡലിത്തട്ടിൽ വെണ്ണ തടയതിനു ശേഷം മാവൊഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. പൂ പോലെ ഇഡ്‍ഡലി റെഡി. ഇതേ മാവുകൊണ്ട് തന്നെ ദോശയും ചുട്ടെടുക്കാം.
English Summary: Soft Idli Tips-How to make Perfect Batter