ADVERTISEMENT

ചോറ് വേണമെന്നില്ല നൂഡിൽസ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞാൽ കുട്ടികൾ ഹാപ്പിയാണ്. കടകളിൽ നിന്നും വാങ്ങുന്നവ എപ്പോഴും കഴിക്കുന്നത് അത്ര നല്ല തല്ല. വീട്ടിൽ തന്നെ നൂഡിൽസിന്റെ അതേ രുചിയിലും കാഴ്ചയിലും വെറൈറ്റി നൂഡിൽസ് തയാറാക്കി നൽകിയാലോ? സംഭവം നല്ല ഹെൽത്തിയാണ്. എങ്ങനെ ഉണ്ടാക്കുെമന്ന് നോക്കാം.

ചേരുവകൾ

ചപ്പാത്തി -1
കാരറ്റ് -1 ചെറുത്
ക്യാപ്സിക്കം -1 ചെറുത്
ബീന്‍സ് -3
കാബേജ്
സോയസോസ് ,തക്കാളി സോസ് -അര ടീസ്പൂണ്‍ വീതം
എണ്ണ -ആവശ്യത്തിന്
ഉപ്പ് 
കറുത്ത കുരുമുളക്

തയാറാക്കുന്ന വിധം

ഒരു ചപ്പാത്തി പരുത്തി, തിളച്ച് വെള്ളത്തിൽ ഒരു മിനിറ്റ് വേവിച്ചെടുക്കുക. വെള്ളത്തിൽ നിന്ന് മാറ്റി തണുക്കാനായി വയ്ക്കുക, ഇനി ഇഷ്ടമുള്ള സൈസിൽ കട്ട് ചെയ്തു മാറ്റി വയ്ക്കാം.

ഒരു ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി എടുത്ത് വയ്ക്കണം. പച്ചക്കറികൾ ഒന്ന് വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും, കുരുമുളക്, സോസും ചേർത്ത് എല്ലാംകൂടെ മിക്സ് ചെയ്തതിനുശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന ചപ്പാത്തി ചേർത്താൽ ഹോംമേട് നൂഡൽസ് റെഡി. ആർക്കും ഇഷ്ടമാകും ഈ വെറൈറ്റി നൂഡിൽസ്.

English Summary:

Delicious and Nutritious: Chapati Noodles Recipe for a Flavorful Twist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com