ADVERTISEMENT

പുട്ട് മലയാളിയുടെ ഇഷ്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. പലതരത്തിലുള്ള പുട്ടുകൾ നമ്മൾക്ക് സുപരിചിതമാണ്. അത്തരത്തിൽ റാഗി ഉപയോഗിച്ച് അടിപൊളി പുട്ട് തയാറാക്കിയാലോ. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറയ്ക്കേണ്ടവർക്കും റാഗി ഉത്തമം.

ആവശ്യമായ ചേരുവകൾ 

•റാഗി - 1 കപ്പ്
 •തേങ്ങ ചിരവിയത് - 2 കപ്പ്
•തേങ്ങാ വെള്ളം - 1/4 കപ്പ്
•ഉപ്പ് - ആവശ്യത്തിന് 
തയാറാക്കുന്ന വിധം 

•ഒരു കപ്പ് റാഗി നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരാൻ വെക്കാം. ഒരു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം ഇത് പുട്ടു കുറ്റിയിൽ ഇട്ട് 10 മിനിറ്റ് വേവിക്കുക. ശേഷം ഇത് ഒരു പ്ലേറ്റിലേക്ക് കുത്തിക്കൊടുക്കാം. ചെറുതായി ചൂടാറാൻ വെക്കുക. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം റാഗി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ റാഗി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം.

•പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങാ വെള്ളം തളിച്ച് പുട്ട് നനച്ചെടുക്കുക. തേങ്ങാ വെള്ളം ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം.

•പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂൺ പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക. 

•5 മിനിറ്റ് ആവിയിൽ വേവിച്ചാൽ പുട്ട് റെഡി 

English Summary:

Ragi Puttu Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com