വിദ്യാർഥികളും ഉദ്യോഗാർഥികളും ഗവേഷകരുമടക്കം യുഎസിൽ അവസരം കാത്തിരിക്കുന്ന ഓരോരുത്തരും ആശങ്കയുടെ നിഴലിലാണ്. ഇവരിൽ ആരുടെമേലും ട്രംപിന്റെ കടിഞ്ഞാൺ വീഴാമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുക വിദ്യാർഥികളെത്തന്നെയാകും.
ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് ചില രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് യുഎസിൽ വിലക്കുണ്ടായിരുന്നു. അത് ഇത്തവണ ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങൾക്കു ബാധകമാകാൻ സാധ്യത കൂടുതലാണ്. അല്ലെങ്കിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന തരത്തിൽ നടപടികളും ഉണ്ടായേക്കാം. ഇവ ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെയെല്ലാമാകും ബാധിക്കുക?
ഡോണൾഡ് ട്രംപ് ജെ.ഡി.വാൻസിനൊപ്പം സത്യപ്രതിജ്ഞയ്ക്കായി എത്തുന്നു. (Photo by CHIP SOMODEVILLA / GETTY IMAGES NORTH AMERICA / Getty Images via AFP)
Mail This Article
×
1979ൽ പുറത്തിറങ്ങിയ ‘ഏഴാം കടലിനക്കരെ’യാണ് ആദ്യമായി യുഎസിൽ ഷൂട്ട് ചെയ്ത മലയാള സിനിമ. ഭൂമിയിലെ സ്വർഗം എന്ന രീതിയിലാണ് അമേരിക്കയെ അതിലെ ഗാനങ്ങളിൽ അവതരിപ്പിച്ചത്. അതുകഴിഞ്ഞ് അരനൂറ്റാണ്ടാകാറായിട്ടും, ഇന്നും അമേരിക്കയുടെ മാസ്മരികത ഇന്ത്യക്കാരിൽ, പ്രത്യേകിച്ച് യുവാക്കളിൽനിന്ന് വിട്ടുമാറിയിട്ടില്ല. മിക്ക ഇന്ത്യൻ വിദ്യാർഥികളുടെയും സ്വപ്നമാണ് യുഎസിലെ പഠനവും ജോലിയും. എന്നാൽ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് ആ സ്വപ്നത്തിനു മേൽ ആശങ്കയുടെ നിഴൽ വിരിക്കുകയാണ്.
വിദ്യാർഥികളും ഉദ്യോഗാർഥികളും ഗവേഷകരുമടക്കം യുഎസിൽ അവസരം കാത്തിരിക്കുന്ന ആരുടെമേലും ട്രംപിന്റെ കടിഞ്ഞാൺ വീഴാമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുക വിദ്യാർഥികളെത്തന്നെയാണ്. മറ്റേതു രാജ്യത്തെക്കാളും പഠനച്ചെലവു കൂടുതലാണെങ്കിലും മികച്ച സർവകലാശാലകൾ, വളരാൻ പറ്റിയ അന്തരീക്ഷം, സ്വതന്ത്ര ജീവിതം തുടങ്ങിയവയാണ് മിടുക്കരായ വിദ്യാർഥികളെ യുഎസിലേക്ക് ആകർഷിക്കുന്നത്. ഇക്കാരണങ്ങളാൽത്തന്നെ, കഴിഞ്ഞ കുറെ വർഷങ്ങളായി കോഴ്സിന്റെയോ സർവകലാശാലകളുടെയോ നിലവാരം പോലും നോക്കാതെ
English Summary:
Trump's Return: Will it Crush Indian Students' American Dreams?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.