വിമാനവും ഹെലികോപ്റ്ററും നേർക്കുനേർ; യുഎസിലെ കൂട്ടിയിടി ഒഴിവാക്കാമായിരുന്നോ? ‘സാങ്കേതികവിദ്യ ചതിക്കില്ല, പക്ഷേ...’

Mail This Article
2024 ഡിസംബറിൽ തുടരെത്തുടരെ സംഭവിച്ച രണ്ട് വിമാന ദുരന്തങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ലോകത്തെ ഒന്നടങ്കം ഭീതിപ്പെടുത്താൻ പോന്നതായിരുന്നു. വിമാന സുരക്ഷയെപ്പറ്റി പോലും യാത്രക്കാർ സംശയം പ്രകടിപ്പിച്ച നാളുകൾ. കസഖ്സ്ഥാനിൽ വിമാനം രണ്ടായി പിളർന്നപ്പോൾ ദക്ഷിണ കൊറിയയിൽ സെക്കൻഡുകൾക്കുള്ളിലാണ് വിമാനം തീഗോളമായത്. ദിവസങ്ങളുടെ ഇടവേളയിൽ അന്നു നഷ്ടപ്പെട്ടത് ഇരുനൂറോളം ജീവനുകള്‍. കസഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേരും നാലു ദിവസത്തിന് ശേഷം ദക്ഷിണ കൊറിയയിൽ ജെജു എയർ വിമാനം തകർന്ന് 179 പേരുമാണ് മരിച്ചത്. യുഎസിലെ അർലിങ്ടനിലെ റോണൾഡ് റീഗൻ വാഷിങ്ടന്‍ വിമാനത്താവളത്തിനു സമീപം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിലേക്ക് യാത്രാ വിമാനം തകർന്നു വീണ സംഭവവും ഈ ഞെട്ടലിനു മുകളിലേക്കാണ് വന്നുപതിച്ചത്. 2025 ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. വ്യോമയാന ദുരന്തങ്ങളുടെ വർഷമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലായിരുന്നു 2024 കടന്നു പോയത്. ജനുവരി ആദ്യത്തിൽ ടോക്കിയോവിലുണ്ടായ തീപിടിത്തം ലോകത്തെ ഞെട്ടിച്ചു. ജപ്പാൻ കോസ്റ്റ് ഗാർഡിലെ അഞ്ച് അംഗങ്ങളാണ് അന്നു മരിച്ചത്. എന്നാൽ ജപ്പാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർ സുരക്ഷിതമായി രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം, ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ഒരു ഭാഗം താഴേക്ക് വീണു, ഫ്യൂസ്‌ലേജിന്റെ ഒരു വശത്ത് വിടവുണ്ടായി. അന്ന് 177 യാത്രക്കാരും എമർജൻസി ലാൻഡിങ്ങിനെ അതിജീവിച്ചു, എന്നാൽ ആ സംഭവത്തിൽ നിന്നുള്ള വീഴ്ച വിമാന നിർമാതാക്കളായ ബോയിങ്ങിനെ വർഷം മുഴുവനും വാർത്തകളിൽ നിറച്ചു. അതിനിടെയാണ് 60 യാത്രക്കാരുമായി പോയ യുഎസ് വിമാനം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ വന്നിടിച്ചത്. ഇതെല്ലാം കാണുന്നവർക്ക് തീർച്ചയായും സംശയം തോന്നാം. വിമാനയാത്ര സുരക്ഷിതമല്ലേ? ഒരു പക്ഷിയിടിച്ചാൽ നിയന്ത്രണം വിടുന്നതാണോ വിമാനം? എന്തുകൊണ്ടാണ് വിമാനങ്ങൾ നേർക്കുനേർ വരുന്നത്? ഇന്ത്യയിലെ വിമാനത്താവളങ്ങൾ സുരക്ഷിതമാണോ? ഈ സംശയങ്ങള്‍ക്കെല്ലാം