ADVERTISEMENT

ചെന്നൈ∙ വിയറ്റ്നാമിലെ വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാർ ഫാക്ടറി തുടങ്ങുന്നത്. ഒരു വർഷം 1.50 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടമായി 50 കോടി ഡോളർ മുതൽമുടക്കും. ഇൻസ്റ്റന്റ് നൂഡിൽ കമ്പനിയായി 1990ൽ യുക്രെയിനിൽ തുടങ്ങിയ വിൻഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് വിൻഫാസ്റ്റ്. വിയറ്റ്നാം ശതകോടീശ്വരനായ ഫാം നത് വോങ് ആണ് കമ്പനി മേധാവി. 400 കോടി ഡോളർ ചെലവിട്ട് യുഎസിലെ നോർത്ത് കാരലൈനയിൽ ഒരുങ്ങുന്ന ഇവി ഫാക്ടറി ഈ വർഷം പ്രവർത്തനം തുടങ്ങും. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് വിൻഫാസ്റ്റ്.

English Summary:

vinfast starts Electric car factory in Tuticorin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com