ADVERTISEMENT

മുംബൈ∙ ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായി നിക്ഷേപകരെത്തിയില്ലെങ്കിലും അവസാന ദിവസത്തിൽ ‘അടിച്ചുകയറി’ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ ഇന്നലെ വൈകിട്ട് സമാപിച്ചപ്പോൾ ലഭിച്ചത് 237% അധികം നിക്ഷേപകരെ. 27,870 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കൊറിയൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ പ്രാരംഭ വിൽപന. അതേസമയം, ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം ഒരു ശതമാനത്തിലും (14 രൂപ) താഴെയെത്തി. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സിന്റെ (ക്യുഐബി) ഭാഗത്തുനിന്നുണ്ടായ വലിയ ഡിമാൻഡാണ് അവസാന ദിവസത്തിൽ കമ്പനിയെ തുണച്ചത്. 

ലഭ്യമായ ഓഹരികളുടെ 6.97 ഇരട്ടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചു. അതേസമയം, റീട്ടെയ്ൽ നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായത് 0.50 ഇരട്ടി അപേക്ഷകളാണ്.14.2 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒ. പുതിയ ഓഹരികളില്ല. ഹ്യുണ്ടായ് മോട്ടർ ഗ്ലോബലിന്റെ പക്കലുള്ള നിശ്ചിത ശതമാനം ഓഹരികൾ വിറ്റഴിക്കുക മാത്രമാണു ചെയ്യുന്നത്.

ipo

ആദ്യ രണ്ടു ദിനങ്ങളിലും നിക്ഷേപകരിൽ നിന്നു കാര്യമായ പ്രതികരണം ലഭിക്കാത്തതിന്റെ പ്രധാന കാരണമിതാണ്. ഉയർന്ന വിലയും പ്രതിദിനമെന്നോണം ഇടിയുന്ന ഗ്രേ മാർക്കറ്റ് പ്രീമിയവും റീട്ടെയ്ൽ അപേക്ഷകൾ കുറയാൻ കാരണമായിട്ടുണ്ട്. 1865–1960 രൂപയാണ് കമ്പനി നൽകിയിരിക്കുന്ന ഇഷ്യു വില. 22 ന് ഓഹരി വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്യും.

English Summary:

Hyundai Motor India's IPO sees a surge in demand on the final day, garnering 237% subscription. Learn about the IPO performance, grey market premium, and listing date.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com