70 വയസ്സു കഴിഞ്ഞവർക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടി വരില്ല

Mail This Article
70 വയസ്സു കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം ഇനി സൗജന്യ പരിരക്ഷ ലഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചതാണ് ഇക്കാര്യം.
കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും
രാജ്യത്ത് പുതുതായി 25000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യയോജന (എബി - പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ആരോഗ്യ യോജന.