Tokyo 2020 Olympics - The Tokyo 2020 Olympics Closing Ceremony - Olympic Stadium, Tokyo, Japan - August 8, 2021. International Olympic Committee (IOC) President Thomas Bach hands the Olympic flag to the Mayor of Paris, Anne Hidalgo REUTERS/Antonio Bronic
Mail This Article
×
ADVERTISEMENT
പാരിസ് ∙ അഴിമതി ആരോപണത്തെത്തുടർന്ന് 2024 പാരിസ് ഒളിംപിക്സ് സംഘാടക സമിതി ഓഫിസിൽ പൊലീസ് റെയ്ഡ്. ഒളിംപിക്സുമായി ബന്ധപ്പെട്ട കരാറുകൾ നൽകിയതിലെ ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് ആന്റി കറപ്ഷൻ ഏജൻസിയുടെ പരിശോധന. കരാറുകൾ ഇഷ്ടക്കാർക്കു നൽകിയത് ഉൾപ്പെടെയുള്ള കേസുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 2017ൽ ആരംഭിച്ച അന്വേഷണത്തിന്റെ തുടർച്ചയായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അടുത്ത വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ്. തുടർന്ന് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ പാരാലിംപിക്സിനും പാരിസ് വേദിയാകും.
English Summary: Paris Olympics organizing committee office raided
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.