ദേശീയ ഗെയിംസ് നീന്തൽ മത്സരങ്ങൾ തുടങ്ങുന്നു, സജൻ പ്രകാശിന് ഇന്ന് 2 മത്സരങ്ങൾ; പ്രതീക്ഷയോടെ കേരളം, അക്കരെ സ്വർണച്ചാകര!
Mail This Article
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ കോർബെറ്റ് പാർക്കിൽനിന്ന് ഹൽദ്വാനിയിലേക്കുള്ള ദൂരം– 55 കിലോമീറ്റർ. എല്ലാ ദിവസവും നീന്താനിറങ്ങും മുൻപു കേരള ടീം താണ്ടേണ്ട ദൂരമാണിത്. ദേശീയ ഗെയിംസിലെ നീന്തൽ, വാട്ടർപോളോ ഇനങ്ങളിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കു താമസമൊരുക്കിയിരിക്കുന്നത് മത്സരവേദിയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോർബെറ്റ് പാർക്കിലെ റിസോർട്ടിലാണ്.
ഉത്തരാഖണ്ഡിലെ നൈനിറ്റാളിനടുത്തുള്ള നഗരമായ ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണു നീന്തൽ മത്സരങ്ങൾ. താരതമ്യേന തണുപ്പ് കൂടുതലാണിവിടെ. രാവിലെ 8 മണിക്കു മത്സരങ്ങൾ ആരംഭിക്കും. അതിനു മുൻപു ഗെയിംസ് വേദിയിലെത്തി തയാറെടുപ്പുകൾ നടത്തണമെങ്കിൽ പുലർച്ചെ അഞ്ചരയ്ക്കെങ്കിലും താമസ സ്ഥലത്തു നിന്നു തിരിക്കേണ്ട അവസ്ഥയിലാണ് നീന്തൽ താരങ്ങൾ.
കൊടുംതണുപ്പിൽ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടി വരുന്നതു നീന്തൽ താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു കേരള നീന്തൽ ടീം ചീഫ് കോച്ച് വിൽസൻ ചെറിയാൻ പറഞ്ഞു. നീന്തൽക്കുളത്തിൽ തണുപ്പു കുറയ്ക്കാനായി ചൂടുവെള്ളം നിറയ്ക്കുമെന്നു സംഘാടകർ അറിയിച്ചിരുന്നു. എങ്കിലും തുറന്ന സ്ഥലത്തെ ശീതക്കാറ്റ് നീന്തൽ താരങ്ങൾക്കു വെല്ലുവിളിയാകും