ADVERTISEMENT

ചർമസംരക്ഷണത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉരുളക്കിഴങ്ങ്. പല സൗന്ദര്യ വർധക വസ്തുക്കളിലും പ്രധാന ഘടകമായി ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്. പ്രകൃതദത്ത ബ്ലീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കാനും ആന്റി ഓക്സിഡന്റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും. ചർമ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം. 

ഉരുളക്കിഴങ്ങ്, തേൻ
ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കുന്നത് മുഖം തിളങ്ങാൻ സഹായിക്കും. 

ഉരുളക്കിഴങ്ങ്, തക്കാളി
ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർക്കുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം. 

ഉരുളക്കിഴങ്ങ്, നാരങ്ങാനീര്
ഉരുളക്കിഴങ്ങ് പോലെ നാരങ്ങാനീരും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. 

English Summary:

Natural Skin Brightening Secrets with Potatoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com