ഓണത്തിനൽപ്പം കളറാകാം; ഫോട്ടോഷൂട്ടുമായി ആദ്യാപ്രസാദും ആദിത്യ സോണിയും

Mail This Article
ഓണാഘോഷത്തിന്റെ ആവേശത്തിലാണ് മലയാളികള്‍. പൂക്കളും ആരവങ്ങളും ഓണക്കോടിയുമൊക്കെയായി ഓണം വൈബിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗം തീര്‍ക്കുന്നത്. കസവുസാരിയും മുണ്ടും നേര്യതുമൊക്കെയായി കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങിയ മലയാള സിനിമാ നടികളുടെ മനോഹര ചിത്രങ്ങളും വൈറലാകുന്നുണ്ട്.
Read More: ‘ചേച്ചിക്ക് എന്നും പ്രായം 25’; ട്രഡീഷണൽ ഔട്ട്ഫിറ്റിൽ ആരാധകരുടെ മനം കവർന്ന് മഞ്ജു വാരിയർ

ഓണം ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് മലയാളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ആദ്യാപ്രസാദ്. സെറ്റ് സാരിയില്‍ അതിമനോഹരിയായി ആണ് താരം എത്തിയത്. ആന്‍ ആന്‍സിയുടെ ക്ലോതിംഗ് ബ്രാന്‍ഡായ സിഗ്നേച്ചര്‍ ബൈ ആന്‍ ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. സൂര്യകൃഷ്ണയാണ് മേക്കപ്പ്. അജ്മൽ കളമശ്ശേരിയാണ് ചിത്രങ്ങൾ പകർത്തിയത്. എറണാകുളം കളമശ്ശേരിയിലെ സുബ്രമണ്യക്ഷേത്രത്തില്‍ വെച്ചാണ് ഫൊട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

സിഗ്നേച്ചര്‍ ബൈ ആനിന്റെ സെറ്റുസാരിയില്‍ മനോഹരിയായി എത്തിയ നടി ആദിത്യ സോണിയുടെ ചിത്രങ്ങളും വ്യത്യസ്തമാണ്. സെറ്റുസാരിയും ബ്ലാക്ക് സ്ലീവ്‌ലെസ് ബ്ലൗസുമായി സ്‌റ്റൈലിഷ് ലുക്കിലാണ് ആദിത്യ എത്തിയത്. സാരിക്ക് ചേരുന്ന ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ പാലസില്‍ വച്ചാണ് ഫൊട്ടോഷൂട്ട് നടത്തിയത്. മേക്കപ്പ് ചെയ്തിരിക്കുന്നത് ശ്രുതി സായ് ആണ്. ഫോട്ടോഗ്രാഫി കുഞ്ഞാവ ഡിസൈന്‍ ആഡ്‌സും വീഡിയോഗ്രാഫി അജിനാസുമാണ് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ മിഥുന്‍ മിത്രന്‍.





Content Highlights: Onam | Photoshoot | Aadhya Prsad | Adithya Sony | Lifestyle | Manoramaonline