ADVERTISEMENT

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഇന്ദുമതിയെ ആരും മറന്നു കാണാൻ ഇടയില്ല. ഇംഗ്ലീഷ് വാക്കുകൾ തെറ്റിച്ച് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രത്തെ ബിന്ദു പണിക്കര്‍ അനായാസം അവതരിപ്പിച്ചപ്പോൾ ഭര്‍ത്താവായി ജഗതി ശ്രീകുമാറും കൂടെയുണ്ടായിരുന്നു.

പൊങ്ങച്ചക്കാരിയായ ഇന്ദുമതിയെ ടിക് ടോകിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ. ‘വയറില്ലാത്ത ഫോൺ‌ വേണം’ എന്ന് ഇന്ദുമതി പറയുന്നതു കേട്ട് ‘മൊബൈലോ’ എന്നു ചോദിച്ച് ഞെട്ടുന്ന ഭർ‌ത്താവായി സായ്കുമാറും ഒപ്പമുണ്ട്.

താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇന്ദുമതിയെന്നാണ് ആരാധകരുടെ അഭിപ്രായം. ലൂസിഫറിലെ പ്രകടനത്തിന് സായ്കുമാറിനെ അഭിനന്ദിക്കുന്ന കമന്റുകളുമുണ്ട്. ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ടിക് ടോക് അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. എല്ലാവരുടെ സ്നേഹത്തിനും നന്ദി പറഞ്ഞ് കല്യാണിയും കമന്റ് ചെയ്തിട്ടുണ്ട്.

ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് കല്യാണി എന്ന വിളിപ്പേരുള്ള അരുന്ധതി. ബിന്ദു പണിക്കർക്കും സായ്കുമാറിനുമൊപ്പം  വിഡിയോകൾ ചെയ്ത് അരുന്ധതി കയ്യടി നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com