പർപ്പിൾ ലഹങ്കയിൽ അതിസുന്ദരിയായി സ്വാസിക, വിവാഹവിരുന്ന് ചിത്രങ്ങൾ
![swasika-wed സ്വാസിക, പ്രേം ജേക്കബ്, Image Credits: Instagram/paper_plane_wedding](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/26/swasika-wed.jpg?w=1120&h=583)
Mail This Article
നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹവിരുന്നിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പർപ്പിൾ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് സ്വാസിക വിവാഹ വിരുന്നിന് ഒരുങ്ങിയത്. നിറയെ ഡിസൈൻ നൽകിയ ലഹങ്കയാണ് സ്വാസിക തിരഞ്ഞെടുത്തത്.
സിൽവർ നിറത്തിലുള്ള ഡിസൈനാണ് ലഹങ്കയിൽ നൽകിയത്. ബ്ലൗസിൽ മുഴുവനായും ഹെവി വര്‍ക്ക് നൽകിയിട്ടുണ്ട്. പാവാടയിൽ നീളത്തിലുള്ള ഡിസൈനുകളാണ് നൽകിയത്. ബ്ലൗസിന് മാച്ച് ചെയ്ത് ദുപ്പട്ടയുടെ വശങ്ങളിലും ഡിസൈൻ നൽകിയിട്ടുണ്ട്. വി നെക്ക് ബ്ലൗസാണ് ധരിച്ചത്.
![swasika-wed1 swasika-wed1](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/1/26/swasika-wed1.jpg?w=845&h=440)
ഹെവി ആഭരണങ്ങളാണ് സ്വാസിക തിരഞ്ഞെടുത്തത്. സിൽവർ നിറത്തിലുള്ള ചോക്കറാണ് സ്റ്റൈൽ ചെയ്തത്. റെഡ്, ബ്ലാക്ക് നിറത്തിലുള്ള സ്റ്റോണുകൾ മാലയിൽ നൽകിയിട്ടുണ്ട്.
മാലയുടെ അതേ പാറ്റേണിലുള്ള കമ്മലാണ് ആക്സസറൈസ് ചെയ്തത്. സിൽവർ, ബ്ലാക്ക് നിറത്തിലുള്ള വളകളും സ്റ്റൈൽ ചെയ്തു.
![swasika-marriage swasika-marriage](https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2024/1/24/swasika-marriage.jpg?w=845&h=440)
കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ് പ്രേം സ്റ്റൈൽ ചെയ്തത്. സ്യൂട്ടിലും നിറയെ സിൽവർ ഡിസൈൻ നൽകിയിട്ടുണ്ട്.
![swasika-vijay-wedding-1 swasika-vijay-wedding-1](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/1/24/swasika-vijay-wedding-1.jpg?w=845&h=440)
വിവാഹദിനത്തിൽ സ്വാസിക ധരിച്ച വസ്ത്രത്തിനും ആരാധകരേറെയായിരുന്നു. ഓഫ് വൈറ്റ് സാരിയിൽ ചുവപ്പ് ബോർഡറാണ് വിവാഹസാരിക്ക് നൽകിയത്.
സാരിക്കൊപ്പം ഷാളും മാച്ച് ചെയ്തിരുന്നു. ഷാളിൽ വരന്റെയും വധുവിന്റെയും പേരിന്റെ ആദ്യ അക്ഷരം സ്വർണ നിറത്തിലുള്ള നൂലിൽ എഴുതിയിരുന്നു.