ADVERTISEMENT

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വലിയ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം അനന്തിന്റെ വിവാഹത്തോട് അനുബന്ധിച്ച് അംബാനി കുടുംബം സമൂഹവിവാഹവും നടത്തി. ഇപ്പോഴിതാ ക്ഷേത്രദർശനത്തിനിടെ അനന്ത് ധരിച്ച വാച്ചാണ് ശ്രദ്ധനേടുന്നത്. മഹാരാഷ്ട്രയിലെ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ അനന്ത് അണിഞ്ഞത് 6.91 കോടി വിലയുള്ള ആഡംബരവാച്ചാണ്. 

ആഡംബര ബ്രാൻഡുകളായ പതേക് ഫിലീപിന്റെയും റിച്ചാർഡ് മില്ലേയുടെയും വാച്ചുകളാണ് അനന്ത് കെട്ടാറുള്ളത്. റിച്ചാര്‍ഡ് മില്ലേയുടെ റെഡ് കാര്‍ബണ്‍ വാച്ചാണ് അനന്തിന്റേതെന്നാണ് വിവരം . 8,28,000 യുഎസ് ഡോളറാണ് വില. ഏകദേശം 6.91 കോടി രൂപ. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം മാത്രമാണ് വിപണിയിലെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.

ആഡംബര വാച്ചുകളുടെ വലിയ ശേഖരം തന്നെ അനന്തിന്റെ കൈവശം ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിനിടേയും അനന്ത് ധരിച്ച വാച്ച് ചര്‍ച്ചാവിഷയമായിരുന്നു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന്‍ വാച്ച് അദ്ഭുതത്തോടെ നോക്കുന്ന വിഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏകദേശം എട്ടു കോടി രൂപ വില വരുന്ന റിച്ചാര്‍ഡ് മില്ലേയുടെ കളക്ഷനില്‍ നിന്നുള്ള വാച്ചാണ് അനന്ത് അന്ന് ധരിച്ചിരുന്നത്. 

അനന്ത് അംബാനിയും രാധിക മെർച്ചന്റും∙ ചിത്രം: anantambaniwedding/ Instagram
അനന്ത് അംബാനിയും രാധിക മെർച്ചന്റും∙ ചിത്രം: anantambaniwedding/ Instagram

ജൂലൈ 12-നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. 

English Summary:

Anant Ambani's Wedding: A Grand Affair with a Luxury Watch Worth 6.91 Crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com