ADVERTISEMENT

സാംസങിന്റെ ഏറ്റവും ജനപ്രീതിയുള്ള സമാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ഗ്യാലക്‌സി എ54 5ജി, എ34 5ജി മോഡലുകള്‍ക്കാണ് ഇപ്പോള്‍ വിലക്കുറവ് നല്‍കിയിരിക്കുന്നത്.  പുതിയ ഓഫറുകള്‍ പ്രകാരം 30999 രൂപയ്ക്ക് അവതരിപ്പിച്ച എ34 5ജി ഇപ്പോള്‍ 26999 രൂപയ്ക്കും സ്വന്തമാക്കാമെന്ന് കമ്പനി  പറയുന്നു. കൂടാതെ 2000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുപുറമെ ഐസിഐസിഐ ബാങ്കിന്റെയും എസ്ബിഐയുടെയും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ അധിക കിഴിവും നല്‍കുന്നു. ഇതു രണ്ടും പ്രയോജനപ്പെടുത്തുന്നവര്‍ക്കാണ് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ് നേടാനാകുക.

 

ഗ്യാലക്‌സി എ54 5ജി അവതരിപ്പിച്ചത് 40999 രൂപയ്ക്കാണ്. ഇതിപ്പോള്‍ 36999 രൂപയ്ക്കു വാങ്ങാം. അല്ലെങ്കിൽ പലിശയില്ലാത്ത തവണ വ്യവസ്ഥയും പ്രയോജനപ്പെടുത്താം. പണം 12 മാസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. പലിശയില്ല. ഇഎംഐക്ക് ഡൗണ്‍പേമെന്റും ഇല്ല.  മികവുറ്റ നര്‍മ്മിതിയാണ് സാംസങ് ഗ്യാലക്‌സി എ54 5ജി, എ34 5ജി സ്മാര്‍ട്ട്‌ഫോണുകളെ വേറിട്ടതാക്കുന്നത്. ഉടമകള്‍ക്ക് ഇവ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം എന്ന ആഗ്രഹത്തോടെ നിര്‍മിച്ചവയാണെന്ന് സാംസങ് പറയുന്നു. 

 

ഗ്യാലക്‌സി എ54 5ജിക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുള്ള 50എംപി പ്രധാന ക്യാമറയുണ്ട്. ഒപ്പമുള്ളത് 12എംപി അള്‍ട്രാ-വൈഡ് ലെന്‍സാണ്. അതേസമയം, ഗ്യാലക്‌സി എ34 5ജി മോഡലിന്റെ പ്രധാന ക്യാമറയ്ക്ക് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള 48എംപി ക്യാമറയാണ് ഉള്ളത്. ഒപ്പമുളളത് 8-എംപി അള്‍ട്രാ വൈഡ് ആണ്. ഇരു മോഡലുകള്‍ക്കും 5എംപി മാക്രോ ലെന്‍സും ഉണ്ട്. സാംസങ് ഫ്‌ളാഗ്ഷിപ് ഫോണുകളിലെ പ്രശസ്തമായ 'നൈറ്റ്‌ഫോട്ടോഗ്രാഫി' ഫീച്ചര്‍ അത്ര പണം മുടക്കാതെ ഗ്യാലക്‌സി എ54 5ജി, എ34 5ജി മോഡലുകളുടെ ഉടമകള്‍ക്കും ആസ്വദിക്കാന്‍സാധിക്കുമെന്നും കമ്പനി പറയുന്നു. 

 

പ്രീമിയം ഫോണുകളുടെ ഫീച്ചറുകള്‍ അടിച്ചുപൊളിക്കാര്‍ക്കു പോലും ഇഷ്ടപ്പെടുന്ന നിറപ്പകിട്ടാര്‍ന്ന ട്രെന്‍ഡി ഉപകരണങ്ങളാക്കാനുള്ള ശ്രമമാണ് ഗ്യാലക്‌സി എ54 5ജി, എ34 5ജി ഫോണുകളില്‍ കാണാനാകുക എന്ന് സാംസങ് പറയുന്നു. വാങ്ങുന്ന ഫോണിന്റെ നിറത്തിന് ഇണങ്ങുന്ന ഭാവത്തില്‍ ക്യാമറാ സെറ്റ്-അപ് അവതരിപ്പിക്കാനുള്ള ശ്രമവും കമ്പനി നടത്തിയിട്ടുണ്ട്. ഇരു ഫോണുകള്‍ക്കും 5000എംഎഎച് ബാറ്ററിയും ഉണ്ട്. ഇത് രണ്ടു മിക്കവര്‍ക്കും രണ്ടു ദിവസത്തെ ഉപയോഗത്തിനു മതിയായേക്കുമെന്നു കരുതുന്നു. 

 

ഗ്യാലക്‌സി എ54 5ജി, എ34 5ജി  ഫോണുകളില്‍ പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്ന ചില ഫീച്ചറുകളും ഉണ്ട്. സാംസങ് വാലറ്റ്, വോയിസ് ഫോക്കസ് തുടങ്ങിയവ. അതേസമയം, വിനോദ പ്രേമകള്‍ക്കായി ഡോള്‍ബി അണിയിച്ചൊരുക്കിയ അത്യുഗ്രന്‍ സ്‌റ്റീരിയോ സ്പീക്കറുകളും പിടിപ്പിച്ചിട്ടുണ്ട്.  ഇരു മോഡലുകള്‍ക്കും സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.  റിഫ്രെഷ് റെയ്റ്റ് 120ഹെട്‌സ് ആണ്. അവിശ്വസനീയമായ സീന്‍-ടു-സീന്‍ മാറ്റം പ്രദര്‍ശിപ്പിക്കാന്‍ ഇതിനു സാധിക്കും. 

 

ഇരു മോഡലുകളുടെയും ഡിസ്‌പ്ലേകള്‍ക്ക് 1000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഉള്ളതിനാല്‍ സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോഴും മികച്ച വ്യക്തത ലഭിച്ചേക്കുമെന്നും കരുതുന്നു. സാംസങിന്റെ ഡിഫെന്‍സ്-ഗ്രേഡ് സുരക്ഷാ പ്ലാറ്റ്‌ഫോമായ നോക്‌സിന്റെ പരിരക്ഷയും സാംസങ് ഗ്യാലക്‌സി എ54 5ജി, എ34 5ജി ഫോണുകളില്‍ നല്‍കുന്നുണ്ട്. പേഴ്‌സണല്‍ ഡേറ്റയ്ക്ക് തത്സമയ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറാണ് നോക്‌സ്. 

 

ഇതിനെല്ലാം പുറമെ, നാല് ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് സ്വീകരിക്കാന്‍ ഇരു മോഡലുകള്‍ക്കും സാധിക്കുമെന്നു കമ്പനി പറയുന്നു. സുരക്ഷാ ഫീച്ചറുകളുടെ അപ്‌ഡേറ്റ് 5 വര്‍ഷത്തേക്കും രണ്ടു ഫോണുകള്‍ക്കും നല്‍കും. ഇതെല്ലാംകൊണ്ട് പല വര്‍ഷത്തേക്ക് ഉന്നത നിലവാരത്തിലുള്ള പ്രകടനം നല്‍കാന്‍ കെല്‍പ്പുള്ളതാണ് തങ്ങളുടെ ഗ്യാലക്‌സി എ54 5ജി, എ34 5ജി സ്മാര്‍ട്ട് ഫോണ്‍ മോഡലുകളെന്ന് സാംസങ് പറയുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com