ADVERTISEMENT

ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒന്നു വിശ്വസിച്ചേക്കാമെന്നു തോന്നുന്നതാണ് പ്രേത കഥകളുടെ പ്രത്യേകത. ഭയം ആസ്വദിക്കുകയും മറ്റുള്ളവരിലേക്കു പകരുകയും ചെയ്യുന്ന നിഗൂഢ ആനന്ദം. ഏകദേശം ഒരു പത്തു വർഷങ്ങൾക്കു മുന്‍പാണ് തന്നെ അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി  തെരേസ ഫിഡാൽഗോ ഫീഡിലേക്കു ഇരുട്ടിന്റെ അന്ത്യയാമങ്ങളിൽ കടന്നുവന്നത്. ആയിരങ്ങളെ ഭീതിയിലാഴ്ത്തിയ സന്ദേശം ഇങ്ങനെയായിരുന്നു.

 "ഞാൻ തെരേസ ഫിഡാൽഗോ ആണ്, നിങ്ങൾ ഇത് മറ്റ് 20 ഫോട്ടോകളിൽ ഈ സന്ദേശം പേസ്റ്റ് ചെയ്തില്ലെങ്കിൽ ഞാൻ എന്നേക്കും നിങ്ങളോടൊപ്പം ഉറങ്ങും,ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ചിത്രങ്ങളുടെ അടിയിൽ സ്പാം ചെയ്തു കൊണ്ട് ബാലിശമായ ഈ ഉദ്ധരണി പ്രത്യക്ഷപ്പെട്ടു. ഗൂഗിളിൽ എന്നെ തെരഞ്ഞോളൂ എന്നാണു സന്ദേശത്തിനൊപ്പമുള്ള ഒരു വാചകം.

സമൂഹ മാധ്യമ അക്കൗണ്ടുള്ള ഒരു പ്രേതമോ? ഒന്നു അറിഞ്ഞിട്ടുതന്നെയെന്നു പറഞ്ഞു സേർച്ച് ചെയ്താലോ. തെരേസ ഫിഡാൽഗോയെപ്പറ്റി വൈറൽ യുട്യൂബേഴ്സിന്റെ വക വിവിധ കഥകൾ ലഭിക്കും. മാത്രമല്ല വിവിധ ചോദ്യോത്തര വെബ്സൈറ്റുകളിൽ തെരേസ ഫിഡാൽഗോയുടെ കഥ സത്യമാണോയെന്നു ചോദിക്കുന്ന ഒരു സംഘമാളുകളെയും കാണാം. എന്താണ് തെരേസ ഫിഡാൽഗോയുടെ സംഭവകഥ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യം. ആ വിഡിയോ ഇങ്ങനെ:

റോഡരികിലെ പ്രേതം

മൂന്ന് സുഹൃത്തുക്കളുടെ ഒരു സംഘം വിജനമായ വഴിയിലൂടെ  രാത്രി ഡ്രൈവ് ചെയ്യുന്നു. സ്വാഭാവികമായും പ്രേതകഥകളാണ് ചർച്ചകളിൽ വരുന്നത്. വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ റോഡിന്റെ മറുവശത്ത് നടക്കുന്നത് കണ്ട് അവർ അവളെ ഒപ്പംകൂട്ടി യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. അങ്ങനെ അവർ യാത്ര തുടരുന്നു.

കാറിൽ കയറിയ യുവതി നിശബ്ദത തുടരുന്നു. ഒടുവിൽ അവൾക്കു എവിടേക്കാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോൾ, അവൾ മുന്നോട്ടു ചൂണ്ടിക്കാണിക്കുന്നു. കുറച്ചുദൂരം പിന്നിടുമ്പോൾ പെട്ടെന്ന്, അവൾ തന്റെ  ലക്ഷ്യസ്ഥാനത്തേക്ക് വിരൽ ചൂണ്ടുകയും

കാറിലുണ്ടായിരുന്ന മറ്റുള്ളവരോട് അത് താൻ അപകടത്തിൽപ്പെട്ട് മരിച്ച സ്ഥലമാണതെന്ന് പറയുന്നു. ക്യാമറ വീണ്ടും അവളുടെ  നേരേ തിരിയുമ്പോൾ അവളുടെ മുഖമാകെ രക്തത്തിൽ മൂടിയിരിക്കുന്നതായി കാണും. ഇതോടെ ഭയപ്പെട്ട യുവാക്കളുടെ വാഹനം ഇടിക്കുന്നതോടെ വിഡിയോ അവസാനിക്കും.

fidalgo-1 - 1
Creative AI Images:canva
fidalgo-2 - 1
Creative AI Images:canva
fidalgo - 1
Representative Image: canva
fidalgo-3 - 1
Creative AI Images:canva
fidalgo-1 - 1
fidalgo-2 - 1
fidalgo - 1
fidalgo-3 - 1

യാഥാർഥ്യം ഇങ്ങനെ?

യാഥാർഥ്യമാണെന്നു കരുതി ഈ വിഡിയോ പലരും ഷെയർ ചെയ്തു.പക്ഷേ 2013ൽ നിർമിച്ച ഒരു പോർച്ചുഗീസ് ഷോർട് മൂവിയുടെ ഭാഗമാണ് ഈ വിഡിയോ. തദ്ദേശീയമായി പ്രചരിക്കുന്ന ഒരു പ്രേതകഥയെ അടിസ്ഥാനമാക്കിയാണ് ഡേവിഡ് എന്ന സംവിധായകൻ ഈ ചലച്ചിത്രം നിർമിച്ചത്. യുവതി കയറിയതിനെത്തുടർന്നു കാർ അപകടത്തിൽപ്പെട്ടു യുവാക്കൾ മരിച്ചെങ്കിലും ഡേവിഡ് എന്ന ഒരു യുവാവ് അപകടത്തെ അതിജീവിച്ചതായി ഷോർട് മൂവി  പറയുന്നു. സംവിധായകന്റെ പേരും അതുതന്നെയണെന്നാണ് രസകരം.

ഒരു പേരു സേർച്ചു ചെയ്യുമ്പോൾ വിഡിയോകളും ധാരാളം വിവരങ്ങളും വരുന്ന കൗതുകം ഫിഡാൽഗോയുടെ അസ്തിത്വം ഉറപ്പിക്കാനിടയാക്കുകയും ഈ സന്ദേശം എണ്ണമറ്റ തവണ ഷെയർ ചെയ്യുകയും റീപോസ്‌റ്റ് ചെയ്യുകയും ഫോർവേഡ് ചെയ്യുകയുമൊക്കെ ചെയ്യാനിടയാക്കി. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കം പങ്കിടുന്നതിനുള്ള എളുപ്പവും കൗതുകകരവും നിഗൂഢവുമായ വിവരണങ്ങളുമായി ഇടപഴകാനുള്ള മനുഷ്യന്റെ പ്രവണതയും ഈ കഥയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് സഹായകമായി.

സമയം കളയേണ്ട

തട്ടിപ്പും തെറ്റായ വിവരങ്ങളും ഓൺലൈനിൽ എങ്ങനെ വിശ്വാസജനകമായി പ്രചരിപ്പിക്കാം എന്നതിന്റെ  ഉദാഹരണമാണ് തെരേസ ഫിഡാൽഗോ സ്റ്റോറി.  ഇത്തരം തെറ്റായ കഥകൾ പ്രചരിക്കുമ്പോൾ വിമർശനാത്മക ചിന്തകളുടെയും വസ്തുതാ പരിശോധനയുടെയും ആവശ്യകതും

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങളും തെരേസ ഫിഡാൽഗോയെന്ന വൈറൽ പ്രേതം ഉയർത്തിക്കാട്ടുന്നു. അനാവശ്യമായ ഭയവും പരിഭ്രാന്തിയും  നിരവധി കൗമാരക്കാരുടെ ധാരാളം സമയം നഷ്ടമാക്കിയതു മിച്ചം.

എന്തായാലും, ഇപ്പോൾ വീണ്ടും ട്രെൻഡുചെയ്യുന്ന തെരേസ ഫിഡാൽഗോ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം സന്ദേശം കാണുമ്പോൾ, കോപി, പേസ്റ്റ് ചെയ്തു വിഷമിക്കേണ്ട. അത്രയും സമയം വിനോദത്തിനോ വിജ്ഞാനത്തിനോ ഉപയോഗപ്പെടുത്തുക.

English Summary:

Who is Teresa Fidalgo and is her story true?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com