Activate your premium subscription today
Tuesday, Apr 8, 2025
ഹുളിമാവിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴിൽ പരിശീലനം നടത്തുന്ന പെൺകുട്ടിയെ വീട്ടിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.
കോട്ടയം ∙ ആറാം ക്ലാസ് വിദ്യാർഥിനിയെ മലേഷ്യയിൽനിന്നു ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും 90,000 രൂപ പിഴയും. തിരുവനന്തപുരം മേൽവെട്ടൂർ കെട്ടിടത്തിൽ വീട്ടിൽ എസ്.ഷിജുവിനെ(37)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി വി. സതീഷ്കുമാർ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പോൾ കെ. ഏബ്രഹാം ഹാജരായി. ശബ്ദപരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2021 ജനുവരി 9നാണ് സംഭവം. 11 വയസ്സുള്ള പെൺകുട്ടിയുടെ മുത്തശ്ശിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ എത്തുകയായിരുന്നു.
കോട്ടയം ∙ ആറാം ക്ലാസ് വിദ്യാർഥിനിയെ മലേഷ്യയിൽനിന്നു ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 46 വർഷം തടവും 90,000 രൂപ പിഴയും. തിരുവനന്തപുരം മേൽവെട്ടൂർ കെട്ടിടത്തിൽ വീട്ടിൽ എസ്.ഷിജുവിനെ(37)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി വി. സതീഷ്കുമാർ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പോൾ കെ. ഏബ്രഹാം ഹാജരായി. ശബ്ദപരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കണ്ണൂർ∙ തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്.
കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗൾഫിലേക്കു നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ (27) ആണു പിടിയിലായത്. 2022ൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
മുംബൈ ∙ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചവറ്റുകുട്ടയിൽ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 16 വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്.
കുന്നംകുളം ∙ പോക്സോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് സമാനമായ മറ്റൊരു കേസിലും തടവും പിഴയും ശിക്ഷ. 13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പുന്നയൂർക്കുളം എഴുക്കോട്ടയിൽ ജമാലുദീന് ( മൊയ്തുണ്ണി– 55) 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്. പോക്സോ
വാളയാർ ∙ 14 വയസ്സുള്ള ആൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് 5 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. സിവിൽ എക്സൈസ് ഓഫിസർ കൊല്ലം കാരങ്കോട് ചുരപൊയ്ക പൂജാതീർഥത്തിൽ കെ.ജയപ്രകാശിനെയാണ് (48) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അധിക ധനസഹായം ലഭ്യമാക്കാനും വിധിയുണ്ട്.
ചെന്നൈ∙ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
ന്യൂഡൽഹി ∙ പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
Results 1-10 of 1161
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.