പോക്സോ: തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് സമാന കേസിൽ വീണ്ടും ശിക്ഷ

Mail This Article
കുന്നംകുളം ∙ പോക്സോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് സമാനമായ മറ്റൊരു കേസിലും തടവും പിഴയും ശിക്ഷ. 13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പുന്നയൂർക്കുളം എഴുക്കോട്ടയിൽ ജമാലുദീന് ( മൊയ്തുണ്ണി– 55) 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്. പോക്സോ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്.ബിനോയ് ഹാജരായി.2023ൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇയാൾക്ക് 4 ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് പ്രതി പുതിയ കേസിലും പ്രതിയായത്.