ADVERTISEMENT

ന്യൂഡൽഹി ∙ പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാ‌ൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാം. കേസ് അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കി.

English Summary:

Supreme Court grants anticipatory bail to Malayalam actor Kuttickal Jayachandran in a POCSO case, directing him to cooperate with the investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com