Activate your premium subscription today
Monday, Feb 3, 2025
Jan 12, 2025
ജറുസലം ∙ ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ മോചനവും സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയ ഉൾപ്പെടുന്ന ഉന്നതതലസംഘം ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന 20–ാം തീയതിക്കകം സമാധാനക്കരാറിൽ ധാരണയാകണമെന്ന യുഎസിന്റെ സമ്മർദമാണു നീക്കത്തിനു പിന്നിൽ.
Dec 13, 2024
ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി എന്ന് ഒറ്റവാക്കിൽ മൊസാദിനെ വിശേഷിപ്പിക്കാമെങ്കിലും അതിനുമൊക്കെ ഏറെ മേലെയാണ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്‍സ് ആൻഡ് സ്പെഷൽ ഓപറേഷൻസ് (The Institute for Intelligence and Special Operations) എന്ന ഔദ്യോഗിക നാമം പേറുന്ന മൊസാദ്. സാങ്കേതിക മികവിലും പ്രവർത്തനശേഷിയിലും ലോകത്ത് ഒന്നാം നിരയിലാണ് മൊസാദിന്റെ സ്ഥാനം. വിഷപ്രയോഗം മുതൽ ഗറിലാ യുദ്ധതന്ത്രങ്ങൾ വരെയുള്ള മാരക പ്രഹരങ്ങളിലൂടെ പ്രതിയോഗികളെ വിറപ്പിച്ച ചരിത്രമാണ് ഇസ്രയേൽ ചാരസംഘടനയ്ക്കുള്ളത്. മൊസാദ് ഉൾപ്പെട്ട, ചോരക്കറ പുരണ്ട ഒട്ടേറെ സംഭവങ്ങളിലെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്, നിഗൂഢമാണ്. 1949 ഡിസംബർ 13നാണ് മൊസാദ് സ്ഥാപിക്കപ്പെട്ടത്. ആസ്ഥാനം: ടെൽ അവീവ്. എഴുപത്തിയഞ്ചു വർഷത്തിനിപ്പുറം ലോകത്തിലെ ഏറ്റവും ശക്തമായ ചാര സംഘടനകൂടിയാണ് മൊസാദ്. സൈനിക ഇന്റലിജൻസുമായി ബന്ധപ്പെട്ട് അമനും (AMAN) ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഷിൻ ബെത്തും (Shin Bet) ഇസ്രായേലിന്റെ മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. മൊസാദ് മേധാവി രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലാതെ മറ്റാരോടും ഉത്തരം പറയാൻ ബാധ്യസ്ഥനല്ല എന്നത് ഈ സംഘടനയുടെ വീര്യം ഉയർത്തുന്നു. സംഘടനയുടെ ആപ്തവാക്യം ബൈബിളിൽനിന്നു കടമെടുത്ത വചനങ്ങളാണ്.
Dec 5, 2024
അഭയാർഥി ക്യാംപുകൾക്കു സമീപം അലറിക്കരയുന്ന കുട്ടികളുടെ ശബ്ദം , അതുമല്ലെങ്കിൽ സഹായത്തിനപേക്ഷിക്കുന്ന സ്ത്രീകളുടെ നിലവിളി. ശബ്ദം കേട്ടു പുറത്തിറങ്ങിയാൽ വെടിയുണ്ടകൾ ചീറിയെത്തും. ഇസ്രയേൽ സേന ഗാസയിൽ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ വരുന്ന തന്ത്രമാണിത്. ഡ്രോണുകളിൽനിന്നുമാണ് ഇത്തരത്തിലുള്ള ശബ്ദങ്ങൾ
Nov 4, 2024
ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്. മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്റെ മാത്രമല്ല എലി കോഹന്റെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ട കഥയാണ്.
Oct 26, 2024
ഇസ്രയേൽ വെടിനിർത്തലിനു തയാറാകുമോ? ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളുടെ മോചനം സാധ്യമാകുമോ? ഇറാനു മേൽ ഇസ്രയേൽ മിസൈലുകളുടെ തീമഴ പെയ്യിച്ചതിനു ശേഷം ഇത്തരം ചോദ്യങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട് എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ ഒക്ടോബർ 26ന് പുലർച്ചെ ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം വെടിനിർത്തൽ ചർച്ചകളെ ബാധിക്കില്ലെന്നാണ് ഇരുവിഭാഗവും ഒപ്പം യുഎസും ദോഹയും നൽകുന്ന സൂചനകൾ. ദോഹയിൽ ഒക്ടോബർ 27നാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടക്കുന്നത്. അതിനു തൊട്ടുതലേന്നുതന്നെ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരിക്കുന്നു. ഇറാൻ തിരിച്ചടിച്ചാൽ വെറുതെയിരിക്കില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലിന് ‘അര്‍ഹിക്കുന്ന’ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ വാർത്താ ഏജന്‍സി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു തിരിയുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഒക്ടോബർ 27ന് ചർച്ച പുനഃരാരംഭിക്കുകയാണ്.
Oct 13, 2024
സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?
Oct 7, 2024
രണ്ടാം ലോകയുദ്ധകാലമാണു സിഐഎയുടെ പിറവിക്കു വഴിവച്ചത്, ശീതയുദ്ധകാലം സംഘടനയെ വളർത്തി. 1941ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതിൽ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്ക് രാജ്യത്തെ നയിച്ചത്. അന്നത്തെ
Oct 6, 2024
ഒക്ടോബർ 1ന് വൈകിട്ട് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആക്രമണത്തിന് ഇറാന് 181 മിസൈലുകൾ തൊടുത്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർത്തു എന്നുമായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ അന്നു രാത്രിതന്നെ വിദേശ ടെലിവിഷൻ ചാനലുകളും സമൂഹ മാധ്യമങ്ങളും പുറത്തുവിട്ട ദൃശ്യങ്ങളിലെല്ലാം ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈലുകൾ വീണ് പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നു. തെക്കൻ ഇസ്രയേലിലെ വ്യോമതാവളത്തിൽ ഇറാനിയൻ മിസൈലുകൾ വീണതായി വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ ഇസ്രയേല്‍ സേനയും (ഐഡിഎഫ്) സംഭവം സ്ഥിരീകരിച്ചു. മിസൈലുകൾ വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്നാണ് തുടക്കത്തിൽ ഐഡിഎഫ് അറിയിച്ചത്. എന്നാൽ അന്നത്തെ ആക്രമണത്തിൽ മുപ്പതിലധികം ഭാഗങ്ങളിൽ മിസൈല്‍ വീണതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ വിവിധ മാധ്യമങ്ങൾ കണ്ടെത്തിയത്. ഇത്രയും സാങ്കേതികതയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒപ്പം യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായവും ലഭിച്ചിട്ടും ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഇസ്രയേലിന്റെ തന്ത്രപ്രധാന ഇടങ്ങളിൽ പോലും മിസൈൽ വീണു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്താണ് ആ രാത്രി സംഭവിച്ചത്? എവിടെയെല്ലാം ആണ് ഇറാന്റെ മിസൈലുകൾ വീണത്? ഇസ്രയേലിന് എത്രത്തോളം നാശനഷ്ടം സംഭവിച്ചു? വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച ഇറാനിയൻ മിസൈലുകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.
Oct 5, 2024
‘ഇസ്രയേൽ ഏജന്റുമാരെ നേരിടാൻ ലക്ഷ്യമിട്ട് രൂപീകരിച്ച ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻതന്നെ മൊസാദ് ചാരനായിരുന്നു, സംഘത്തിൽ നിരവധി പേർ ഒരേസമയം ഇറാനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ചു’– ലബനനിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഇറാന്റെ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് നടത്തിയ ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ 20 ഏജന്റുമാർ ഇസ്രയേലിന് വേണ്ടി പ്രവർത്തിക്കുന്നവരായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ മൊസാദിന്റെ രഹസ്യ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരുന്നത്, എന്നാൽ അവർ ആ രാജ്യത്തിന്റെ രഹസ്യങ്ങളെല്ലാം കൃത്യമായി മൊസാദ് ആസ്ഥാനത്തും എത്തിച്ചു. ഇറാനിലെ ഓരോ വിവരങ്ങളും ആ നിമിഷം തന്നെ ഇസ്രയേൽ എങ്ങനെ അറിയുന്നു എന്നതിന് ഇതിനുമപ്പുറം വേറെന്തു തെളിവു വേണം! ഇടക്കിടെ പ്രമുഖരുടെ കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ, സൈബർ ആക്രമണം... ഇതാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥ. ശത്രു രാജ്യത്തിന്റെ ചാരൻമാർ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി ഇറാൻ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും മൊസാദിന്റെ ചാരക്കണ്ണുണ്ടെന്ന് പറയുമ്പോൾ ഇറാനിൽ സുരക്ഷ എന്ന വാക്കിന് എത്രത്തോളം പ്രസക്തിയുണ്ട്
ഇന്നത്തെ ലോകസാഹചര്യത്തിൽ ഇറാന്റെ ഏറ്റവും വലിയ ശത്രു ഇസ്രയേലും ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു ഇറാനുമാണെന്ന നിലയിലാണ് കാര്യങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയതോതിൽ കലുഷിതമാക്കിയിട്ടുണ്ട്.ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക താരതമ്യം പല മാനദണ്ഡങ്ങളെ
Results 1-10 of 55
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.