Activate your premium subscription today
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയിൽ (എഎംയു) മുസ്ലിംകൾക്ക് 50% സംവരണമുണ്ടെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം സർവകലാശാല തള്ളി. പ്രവേശനത്തിലോ ഉദ്യോഗ നിയമനത്തിലോ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാറില്ലെന്ന് എഎംയു വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിൽ മത–ഭാഷാ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തിയുള്ളതാണ് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നൽകിയിരിക്കുന്ന വിധി. ഭരണഘടനാപരമായ സംരക്ഷണം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും, അവയുടെ ആവശ്യകതയെക്കുറിച്ചു ചില കേന്ദ്രങ്ങളിൽനിന്നു സംശയമുയരുന്ന കാലമാണെന്നതിനാൽകൂടി ഇന്നലത്തെ വിധിയുടെ പ്രസക്തി ഏറെയാണ്.
ന്യൂഡൽഹി ∙ നിയമം വഴി സർക്കാർ സ്ഥാപനമായി മാറിയാലും ന്യൂനപക്ഷ പദവിക്കു ഭരണഘടനാപരിരക്ഷയുണ്ടാകുമെന്ന അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിലെ സുപ്രീം കോടതി വിധിയുടെ പേരിൽ നിയമയുദ്ധം മുറുകും. എഎംയുവിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ചു തീരുമാനമെടുക്കാൻ നിയോഗിക്കപ്പെടുന്ന പുതിയ ബെഞ്ചിനു മുന്നിൽ ന്യൂനപക്ഷ പദവി പാടില്ലെന്ന് കേന്ദ്ര സർക്കാർ വാദിക്കുമെന്നു ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു.
ന്യൂഡൽഹി∙മതപരമായ പ്രാർഥനയ്ക്കോ ആരാധനയ്ക്കോ സ്ഥലമുണ്ടെന്നതു സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം സൂചിപ്പിക്കുമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി. കാരണം, സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ മതബോധനത്തിന് ഭരണഘടനാപരമായ വിലക്കുണ്ടെന്ന് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധിയെഴുതുമ്പോൾ ജഡ്ജിമാർക്കിടയിൽ ഫലപ്രദമായ ചർച്ചയുണ്ടായില്ലെന്നും സമയപരിമിതി പ്രശ്നമായെന്നും ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ദീപാങ്കർ ദത്ത. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയോടു വിയോജിച്ചുകൊണ്ടു പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ദത്ത കടുത്ത അതൃപ്തിയാണു രേഖപ്പെടുത്തിയത്.
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 1967ലെ അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആരെന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4–3) വ്യക്തമാക്കി.
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) വൈസ് ചാൻസലറായി നയീമ ഖാത്തൂൻ ഗുൽറെസിനെ നിയമിച്ചു. അലിഗഡിന്റെ 123 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ വിസിയാണ്. നിലവിൽ അലിഗഡ് വനിതാ കോളജ് പ്രിൻസിപ്പലാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വിസി താരിഖ് മൻസൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ്
പെരിന്തൽമണ്ണ : അലിഗഡ് മുസ്ലിം സർവകലാശാല വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം സെന്ററിൽ നിലവിൽ എംബിഎ, ബിഎ എൽഎൽബി (5 വർഷം), ബിഎഡ് (അറബിക്, ബയളോജിക്കൽ സയൻസ്, കൊമേഴ്സ്, സിവിക്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ
ന്യൂഡൽഹി ∙ അലിഗഡ് സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്നതും നൽകാത്തതും ആളുകളെ എങ്ങനെയാണ് ബാധിക്കുകയെന്നു സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ആരാഞ്ഞു. ന്യൂനപക്ഷ സ്ഥാപനമെന്ന പേരില്ലാതെതന്നെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണ് അലിഗഡ് സർവകലാശാല. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും
ന്യൂഡൽഹി ∙ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) നല്ല സംഭാവന നൽകിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഭാഷകളെയും ഇസ്ലാമിക സാഹിത്യങ്ങളെയും ... AMU | Narendra Modi | Aligarh Muslim University | Manorama Online
Results 1-10 of 13