Activate your premium subscription today
തിരുവനന്തപുരം ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താൽക്കാലിക വിസി നിയമനത്തിനു മുൻപായി ഗവർണർ സർക്കാരിൽനിന്നു വ്യക്തത തേടും. ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റികൾക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികൾ തുടരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിസി നിയമനങ്ങളിൽ സർക്കാരിന്റെ നിലപാട് വിശദീകരിക്കാനാകും ആവശ്യപ്പെടുക. അതുവരെ രണ്ടിടത്തും നിയമനം നടത്തില്ല. സർക്കാർ നൽകിയ പാനൽ ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്വന്തം നിലയ്ക്ക് ആരെയും നിർദേശിച്ചിട്ടുമില്ല.
തിരുവനന്തപുരം ∙ ഡിജിറ്റൽ യൂണിവേഴ്സിറ്റി (ഡിയുകെ), കേരള സാങ്കേതിക സർവകലാശാല (കെടിയു) താൽക്കാലിക വിസി സ്ഥാനങ്ങളിലേക്കു നിയമനം വൈകില്ല. ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സ്ഥാനത്തുനിന്ന് വിരമിച്ചതോടെയാണ് അദ്ദേഹം വിസിയുടെ ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയിലും ഒഴിവുണ്ടായത്.
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് ഇന്നലെ വിരമിച്ചതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് വിസിമാർ ഇല്ലാതായി. സാങ്കേതിക സർവകലാശാലയുടെ അധികച്ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലാപുരം ക്യാംപസിൽ ആരംഭിച്ച ഉന്നത സാങ്കേതിക വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ
തിരുവനന്തപുരം∙ കാർഷിക മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഉൽപാദനക്ഷമത സാധ്യമാക്കുന്ന എഐ പ്രോസസർ സംസ്ഥാനത്ത് വികസിപ്പിച്ചു. ‘കൈരളി’ എന്ന പേരിൽ കേരള ഡിജിറ്റൽ സർവകലാശാലയാണ് നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കായി എഐ പ്രോസസർ വികസിപ്പിച്ചത്. ഗതാഗതം, ആരോഗ്യം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ഡ്രോണുകൾ തുടങ്ങിയ മേഖലകളിലും പ്രോസസർ മുതൽക്കൂട്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ എഐ പ്രോസസർ വികസിപ്പിക്കുന്നത്. രാജ്യത്ത് മദ്രാസ് ഐഐടി, സി–ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ മുൻപ് ഇത്തരം പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവകലാശാലയെന്നു കേൾക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡേറ്റാ അനലിറ്റിക്സുമായി വെർച്വൽ ലോകത്തു ജീവിക്കുന്ന കുറച്ചുപേർ എന്ന മുൻവിധി വേണ്ട. കർഷകരും സംരംഭകരും പ്രഫഷനലുകളുമടക്കം കേരളത്തിൽ എല്ലാ മേഖലകളിലുള്ളവർക്കും ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ മനസ്സിലാക്കിക്കൊടുക്കുന്നതിലെ കണ്ണികളാണിവർ. ജിഎസ്ടി നടപ്പാക്കുന്നതിന് സഹായകമായ ലക്കി ബിൽ ആപ്പിനെക്കുറിച്ചു നാം കേട്ടിട്ടുണ്ടെങ്കിലും അതു വികസിപ്പിച്ചത് ഡിജിറ്റൽ സർവകലാശാലയിലാണെന്ന് എത്രപേർക്കറിയാം.
തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള കേരള ബ്ലോക്ചെയിൻ അക്കാദമി ‘ബ്ലോക്ചെയിൻ 360’ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലാണ് 4 മാസത്തെ പരിശീലനം. ആദ്യ ബാച്ച് 16ന് തിരുവനന്തപുരം ക്യാംപസിൽ ആരംഭിക്കും. ഇന്റേൺഷിപ്, ജോബ് അസിസ്റ്റൻസ് എന്നിവയുണ്ടാകും.
തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയിൽ അനധികൃത നിയമനം നടക്കുന്നതായ ആരോപണം ശരിയല്ലെന്നു റജിസ്ട്രാർ പി.സുരേഷ് ബാബു. സർവകലാശാലയുടെ പ്രവർത്തനം.. Kerala Digital University, Kerala Government, Regularisation of Government Appoinment
തൃക്കരിപ്പൂർ ∙ സേവനങ്ങൾ ഡിജിറ്റൽ മാർഗത്തിൽ സ്വീകരിക്കുന്നതിന് സാധാരണക്കാരെ സജ്ജമാക്കാൻ ഡിജി ബ്രിഗേഡർമാരെത്തുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരത സമിതി, തൃക്കരിപ്പൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സന്നദ്ധ അധ്യാപകർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം നടക്കാവ്
കേരള ഡിജിറ്റൽ സർവകലാശാലയിൽ പിജി / പിഎച്ച്ഡി പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മിക്കതും പുതുതലമുറ പ്രോഗ്രാമുകളാണ്. Digital University Kerala, Technocity Campus, Mangalapuram, Thonnakkal, Thiruvananthapuram – 695317; ഫോൺ: 8078193800, ഇമെയിൽ: admission-pg@duk.ac.in /
Results 1-10 of 15