Activate your premium subscription today
Monday, Apr 21, 2025
അബുദാബി ∙ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ലഘൂകരിച്ചു.
കൊല്ലം ∙ മുഴുവൻസമയ പാർട്ടിപ്രവർത്തനത്തിനായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ സിപിഎം റിക്രൂട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്.
കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 6 ന് പകരം 14 വരെ നീട്ടി.
കേരള ആരോഗ്യ സർവകലാശാലയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാലയും എൻഎസ്ഡിസി ഇന്റർനാഷണലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റ് നേരിട്ടു നടത്തുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് NSDC (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ). വിവിധ
പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനിലേക്ക് (കാംകോ) പിഎസ്സി നിയമന ശുപാർശ നൽകിയവർക്ക് 8 മാസം കഴിഞ്ഞിട്ടും നിയമനം അനിശ്ചിതാവസ്ഥയിൽ. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമന ശുപാർശ ലഭിച്ച 87 പേർക്കാണു നിയമനം അനന്തമായി നീളുന്നത്. 2024 ജൂലൈ 11നാണ് ഇത്രയും പേർക്കു നിയമന ശുപാർശ നൽകിയത്.
കൊച്ചി ∙ കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
തിരുവനന്തപുരം ∙ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്സ് (വനിത) ഒഴിവുകളിലേക്കു നോർക്ക റൂട്സ് റിക്രൂട്മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങിൽ ബിഎസ്സി, പോസ്റ്റ് ബിഎസ്സി യോഗ്യതയും സ്പെഷ്യൽറ്റികളിൽ കുറഞ്ഞതു രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് www.norkaroots.org,
ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ‘ടെസ്ല’യുടെ, ആദ്യ റിക്രൂട്മെന്റ് ഇവന്റ് ശനിയാഴ്ച രാവിലെ 11 മുതൽ 5 വരെ മുംബൈയിൽ നടക്കും. ‘ടെസ്ല സെയിൽസ് അഡ്വൈസർ’ എന്ന തസ്തികയിലേക്കുള്ള റിക്രൂട്മെന്റ് ആണ് അന്നു നടക്കുക. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണിത്.
സർക്കാർ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകുമ്പോൾ എത്ര ഒഴിവുണ്ടെന്നു കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങൾക്കു സാധുതയില്ലെന്നും സുപ്രീം കോടതി. തസ്തികകളുടെ എണ്ണം പരാമർശിക്കാത്ത പരസ്യങ്ങൾ അസാധുവും നിയമ വിരുദ്ധവുമായിരിക്കുമെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ,
സർട്ടിഫിക്കറ്റ് പരിശോധന ദേവസ്വം റിക്രൂട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 21/2023) തസ്തികയിലേക്ക് 2024 ജൂൺ 30ന് നടത്തിയ ഒഎംആർ പരീക്ഷയ്ക്കു ഹാജരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 18ന് തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ രാവിലെ 10.30 മുതൽ നടക്കും.
Results 1-10 of 540
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.