Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം∙ ട്രെയിൻ തട്ടി മരിച്ച ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ സുകാന്ത് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവ്. ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽനിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.
അൽകോബാർ ∙ ബഹ്റൈനിൽ നിന്നും മടങ്ങും വഴിയിൽ ഹൃദയാഘാതം അനുഭവപ്പെട്ട സൗദി പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ സഹദേവൻ (48) ആണ് മരിച്ചത്. ഈദ് അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്റൈനിൽ പോയി മടങ്ങുമ്പോൾ സൗദി-ബഹ്റൈൻ കോസ്വേയിൽ വച്ച് ദേഹാസ്വാസ്ഥത അഭപ്പെട്ട പദ്മകുമാറിന്
ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ഷിയുടെ വാക്കുകൾ. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് സന്ദേശത്തിൽ ഷി ചിൻപിങ് പറയുന്നു.
കോതമംഗലം∙ ആലുവയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ 2 പേർ വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ചു. ആലുവ എടത്തല പേങ്ങാട്ടുശേരി വടക്കേതോലക്കര പരേതനായ അഹമ്മദിന്റെയും മിസിരിയയുടെയും മകൻ സിദ്ദീഖ് (42), സഹോദരിപുത്രനും മിലിറ്ററി റിട്ട. ഉദ്യോഗസ്ഥൻ കാലടി പിരാരൂർ മല്ലശേരി ഹമീദിന്റെയും കാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ ഷെമീനയുടെയും മകനുമായ അബു ഫായിസ് (22) എന്നിവരാണു മരിച്ചത്.
കാബിൻ ക്രൂ അംഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ മദ്യപിച്ച് മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പൂരിലേക്ക് പോകുന്ന വിമാനത്തിൽ വച്ച് 42 കാരനായ ഇന്ത്യക്കാരൻ യാത്രക്കാരോടും വിമാനത്തിലെ ജീവനക്കാരോടും മോശമായി പെരുമാറുകയായിരുന്നു. മാർച്ച് 31 നാണ് സംഭവമായി ബന്ധപ്പെട്ട് പൊലീസ് പ്രസ്താവനയിറക്കുന്നത്.
കോഴിക്കോട്∙ ബ്രത്തലൈസറിൽ തെറ്റായി റീഡിങ് രേഖപ്പെടുത്തിയതിന് ജോലി ചെയ്യാൻ അനുവദിക്കാതിരുന്ന കെഎസ്ആർടിസി ഡ്രൈവർ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിനും വിജിലൻസ് ബോർഡിനു മുന്നിലും ഹാജരായി. കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷാണ് പരിശോധനകൾ പൂർത്തയാക്കിയത്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന ചിത്രം ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്,
ഡീപ് സ്റ്റേറ്റ് എന്താണെന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പാക്കിസ്ഥാനിലേക്കു നോക്കിയാൽ മതി. ‘മിക്ക രാജ്യങ്ങൾക്കും ഒരു സൈന്യമുണ്ട്, എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന് ഒരു രാജ്യമുണ്ട്’ എന്നു നയതന്ത്രജ്ഞർക്കിടയിൽ ഒരു ഫലിതമുണ്ട്. സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമാണു പാക്കിസ്ഥാനിലെ ഡീപ് സ്റ്റേറ്റ് ആയി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഏതു സർക്കാരിന്റെയും തീരുമാനത്തെ സ്വാധീനിക്കുന്ന, നിശ്ചയിക്കുന്ന സൂപ്പർ സർക്കാരായി സൈന്യം മാറിയിരിക്കുന്നു. ആഗ്രയിൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം സമാധാന ഉടമ്പടികൾ ഒപ്പിട്ടു പിരിഞ്ഞതായിരുന്നു പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്. അദ്ദേഹം അറിയാതെയാണു പിന്നീട് ജനറൽ പർവേശ് മുഷ്റഫിന്റെ ആജ്ഞപ്രകാരം പാക്ക് സൈന്യം കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയതും ഇരു രാജ്യങ്ങളും യുദ്ധം ചെയ്തതും. ഇതേ മുഷറഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറങ്ങിയതോടെ
ജോർജിയ ∙ യുഎസിൽ കാർ അപകടത്തിൽപ്പെട്ട വനിതയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്ക്-ഫിൽ-എ ജീവനക്കാരിയായ ഷേർലി ഒബെർട്ടിനെയാണ് ശനിയാഴ്ച രാവിലെ അറ്റ്ലാന്റയ്ക്ക് പുറത്തുള്ള മൺറോ കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകുന്നതിനിടെ രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസമയം കാറിൽ ഷേർലി
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കൽ’ അഭ്യൂഹങ്ങൾക്കു പിന്നാലെ രാഷ്ട്രീയഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഴുവൻ സമയ ജോലിയായി താൻ രാഷ്ട്രീയത്തെ കാണുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി. മോദിയുടെ പിൻഗാമിയായി യോഗിയുടെ പേര് ഉയർന്നു കേൾക്കുന്നതിനിടെയാണ് ആദിത്യനാഥ് തന്റെ ഭാഗം പറയുന്നത്.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.