Activate your premium subscription today
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ
പീച്ചി ∙ അണക്കെട്ടിലെ 4 ഷട്ടറുകളും ജൂലൈ 29ന് 72 ഇഞ്ചു വരെ തുറന്നുവിട്ടു പ്രളയസമാനമായ അവസ്ഥയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ജൂലൈ 29ന് ഉച്ചകഴിഞ്ഞു 3 മുതൽ 24 മണിക്കൂറിനുള്ളിൽ പീച്ചി ഡാമിലെ 4 ഷട്ടറുകളും 72 ഇഞ്ചുവരെ തുറന്നുവിട്ടതിനെ തുടർന്നാണു ജില്ലയിലെ വിവിധ
ആനമൂളി ∙ അട്ടപ്പാടി ചുരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ആനമുളി ഉരുളൻകുന്നു ഭാഗത്തു വെള്ളം പൊങ്ങുകയും ചപ്പാത്തിൽ വെള്ളം കയറുകയും ചെയ്തു. ഈ ചപ്പാത്തിനെ ആശ്രയിച്ചാണ് ഒട്ടേറെ പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ താൽക്കാലികമായി ഉണ്ടായിരുന്ന നടപ്പാലം തകർന്നു പോയിരുന്നു.ഇതു പുനർ
ന്യൂഡൽഹി∙ രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചു. അസമിന് 716 കോടി, ബിഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടിയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
2021ൽ പ്രളയം പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ പഞ്ചായത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകൾ, പാലങ്ങൾ എന്നിവ ഇപ്പോഴും തകർന്നു കിടക്കുന്നു.വീടുകൾ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗത്തിന് ഇനിയും പുതിയ വീടുകൾ ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക ലഭിക്കാത്തവരും ഏറെ. കൃഷിനാശം
ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനത്തിനായി നാടൊന്നായി കൈകോർത്തു. നാട്ടുകാർക്കും ജനപ്രതിനിധികൾക്കും യുവജന–സന്നദ്ധ സംഘടനാ പ്രവർത്തകർക്കുമൊപ്പം സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും രംഗത്തിറങ്ങി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകളും മതസാമുദായിക സാംസ്കാരിക രംഗങ്ങളിലെ സന്നദ്ധസംഘടനകളും ഒരു കള്ളിയിലും ഒതുക്കാൻ പറ്റാത്ത യുവാക്കളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിലും തിരച്ചിലിലും ഒടുവിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളായി. ക്യാംപുകളിൽ സന്നദ്ധസേവനത്തിനിറങ്ങിയവരും ഏറെയായിരുന്നു.
പടനിലം ∙ പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. ജില്ലയിൽ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും കുറ്റ്യാടിപ്പുഴയിലും ചാലിയാറിലുമാണ് സെൻസറുകൾ സ്ഥാപിക്കുക.
അടിമാലി∙ കനത്തമഴയിൽ ഒഴുക്കിൽപെട്ട, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരിയുടെ കാർ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണു ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വാട്ടപ്പിള്ളിയുടെ കാർ ഒഴുക്കിൽപ്പെട്ടത്.
പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ അനാഥരായി പോകുന്നത് നിരവധി കുട്ടികളാണ്. അച്ഛനും അമ്മയും നഷ്ടമാകുന്ന നിരവധി കുട്ടികളാണ് ഓരോ ദുരന്തങ്ങളിലും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആവേശത്തോടെ എത്തുന്ന നിരവധി പേരെ കാണാം. എന്നാൽ ഇത്തരം ദുരന്തങ്ങൾ
ഓഗസ്റ്റിലെ മഴ ആലപ്പുഴയ്ക്കു ഭീതി നിറഞ്ഞ ഓർമയാണ്. 2018, 19 വർഷങ്ങളിൽ മഹാപ്രളയത്തിൽ ജില്ലയെ മുക്കിയത് ഓഗസ്റ്റിലെ അതിതീവ്രമഴയാണ്. വീണ്ടും ഒരു ഓഗസ്റ്റ് എത്തുമ്പോൾ മാനത്ത് ആശങ്കയുടെ കാർമേഘങ്ങൾ. വീണ്ടും തീവ്രമഴയെത്തിയാൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ജില്ല എന്തെല്ലാം മുൻകരുതൽ എടുത്തിട്ടുണ്ട്. ജില്ലാ
Results 1-10 of 788