Activate your premium subscription today
ഇഗ്വാനകൾ വിനോദത്തിനായി വളർത്തപ്പെടുന്ന ജീവികളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഉരഗങ്ങളാണ്. അനേകം ആളുകൾ വീട്ടിൽ വളർത്തുന്ന ഈ ജീവികൾക്ക് പക്ഷേ യുഎസ് സംസ്ഥാനം ഫ്ലോറിഡയിൽ ഇപ്പോൾ അത്ര നല്ലകാലമല്ല. ഇഗ്വാനകളിൽ ഗ്രീൻ ഇഗ്വാന വിഭാഗത്തിൽപ്പെടുന്ന ജീവികൾ തെക്കൻ ഫ്ലോറിഡയിൽ വ്യാപകമായി ഉണ്ട്
കലിഫോർണിയയിലെ റെപ്റ്റൈൽ മൃഗശാല സ്ഥാപകനായ ജെ. ബ്രൂവർ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത് പാമ്പുകൾക്കൊപ്പം. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഫാമിലി പാർട്ടി നൽകുന്നതിനു പകരം ബ്രൂവർ ഒരുക്കിയത് ‘സ്നേക് പാർട്ടി’യായിരുന്നു.
ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്
പ്രളയകാലത്ത് പാമ്പും മുതലയുമെല്ലാം ജനവാസമേഖലകളിലേക്ക് എത്തുന്ന കാഴ്ചകൾ നാം കണ്ടുകാണും. ഓസ്ട്രേലിയയിലും അങ്ങനൊരു സംഭവം ഉണ്ടായിരുന്നു. ബെയ്ൻസ് നദിയിൽ നിന്നും 3.63 മീറ്റർ നീളമുള്ള ഉപ്പുവെള്ള മുതലയാണ് (Saltwater Crocodile) ജനവാസമേഖലയിലേക്ക് കടന്നത്.
വെള്ളം നിറച്ച ഡബ്ബിനുള്ളിൽ പച്ച നിറത്തിൽ രോമമുള്ള ഒരു ജീവി ഇഴഞ്ഞുനീങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാഴ്ച്ചയിൽ പാമ്പിന്റെ ശരീരത്തിൽ പായൽ പിടിച്ചതാണോ അതോ വെള്ളത്തിൽ നീന്തുന്ന ഡ്രാഗൺ കുഞ്ഞോ എന്നൊക്കെ സംശയം വന്നവരുണ്ട്.
പരിസ്ഥിതി അദ്ഭുതങ്ങളുടെ നാടാണ് ആഫ്രിക്കയിലെ മഡഗാസ്കർ. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന അതിപ്രാചീന മത്സ്യമായ സീലക്കാന്തും ജീവിതത്തിന്റെ മരം എന്നറിയപ്പെടുന്ന ബോവാബ് വൃക്ഷങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം
കായംകുളം∙ നഗരസഭയുടെ തീരപ്രദേശങ്ങളിൽ ജലനിരപ്പു താഴ്ന്നതോടെ ഇഴജന്തുക്കളുടെ ഭീഷണി രൂക്ഷമായി. കഴിഞ്ഞദിവസം പ്രദേശത്തുനിന്നു മൂന്നു കിലോ ഭാരമുള്ള അണലിയെ പിടികൂടി വനംവകുപ്പിനു കൈമാറിയിരുന്നു.പ്രദേശത്തു 10 അണലി കുഞ്ഞുങ്ങളെയും കണ്ടെത്തി. വീടുകളുടെ പരിസരത്ത് എത്തിയ അണലി കുഞ്ഞുങ്ങളെ കുപ്പികളിലാക്കി
പെരുമ്പാമ്പുകൾക്ക് മനുഷ്യനെ അപകടപ്പെടുത്താൻ തക്ക വിഷമില്ലെങ്കിലും അവയുടെ പിടിയിലായാൽ ചുരുങ്ങിയ സമയം കൊണ്ട് ഞെരിച്ച് അമർത്തി കൊല്ലാൻ ശക്തിയുണ്ട്. അതിനാൽ പെരുമ്പാമ്പുകളുമായി ഇടപഴകുമ്പോൾ അങ്ങേയറ്റം ശ്രദ്ധിക്കുകയും വേണം.
ഭൂമിയിലെ ജീവിവർഗങ്ങൾക്ക് ഉയർച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. ഭൂമിവിഹരിച്ചു നടന്ന പല ജീവികളും പ്രകൃതിദുരന്തങ്ങളിലും മറ്റും പെട്ട് അപ്രത്യക്ഷമായി. അപ്പോൾ പുതിയ ജീവിവർഗങ്ങൾ തൽസ്ഥാനത്തേക്ക് ഉയരുകയും ഭൂമി അവരുടെ വിഹാരരംഗമാക്കി മാറ്റുകയും ചെയ്തു
Results 1-10 of 42