Activate your premium subscription today
Tuesday, Apr 8, 2025
രാജമല (മൂന്നാർ) ∙ ഇരവികുളം പാർക്കിനു സമീപം നേമക്കാട് ഷോലയിലെ തേയിലത്തോട്ടത്തിൽ കുട്ടിയാനയുൾപ്പെടുന്ന കാട്ടാനക്കൂട്ടം. മാട്ടുപ്പെട്ടിയെ വിറപ്പിക്കുന്ന പടയപ്പ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടത്തിലെ രണ്ട് കാട്ടാനകളും ഒരു കുട്ടിയുമാണ് ജനവാസ മേഖലയിൽ നിലയുറപ്പിച്ചത്. ഷോല വനത്തിൽ കടുവയുടെ സാന്നിധ്യം കണ്ടതു മൂലം കുട്ടിയെ രക്ഷിക്കാനാണ് ആനക്കൂട്ടം തോട്ടത്തിലേക്കു മാറിയതെന്നാണ് സൂചനയെന്ന് വനപാലകർ പറയുന്നു. ഞായറാഴ്ച രാവിലെ തേയിലത്തോട്ടത്തിൽ എത്തിയ ആനക്കൂട്ടം ഇപ്പോഴും സ്ഥലത്തു തുടരുകയാണ്. കുട്ടിയാനയ്ക്ക് മൂന്നു മാസം പ്രായമുണ്ട്.
തുള്ളൽ ∙ കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പിനു സമീപം തുള്ളലിൽ കാട്ടാന ആനമതിൽ ചാടി കടന്ന് കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിച്ചു. വടക്കേത്തടം മൈക്കിളിന്റെയും വരപ്പുറത്ത് പ്രഭാകരന്റെയും കൃഷിയിടങ്ങളിലിറങ്ങിയ ആന റബർ, വാഴ, പ്ലാവ് എന്നിവ നശിപ്പിച്ചു.ഇന്നലെ രാവിലെയാണ് കാട്ടാന അതിർത്തിയിൽ സ്ഥാപിച്ച
കുഴിമണ്ണ ∙ കിഴിശ്ശേരിയിൽ കണ്ടതു പുലി അല്ലെന്നു വനംവകുപ്പ് സ്ഥിരീകരിച്ചെങ്കിലും ആ ജീവി എങ്ങോട്ടു പോയെന്നു നട്ടുകാർ? ഒറ്റനോട്ടത്തിൽ പുലിയെന്നു തോന്നിയതും അതു മതിൽ ചാടിക്കടന്നു പോയതും കണക്കിലെടുത്ത് വള്ളിപ്പുലി ആകുമെന്ന നിഗമനത്തിലാണു വനംവകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ, ഈ ജീവിയെ പിന്നീട്
ചാലക്കുടി ∙ നിയോജക മണ്ഡലത്തിലെ ജനവാസമേഖലകളിൽ മൂന്നാഴ്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുലിയെ കണ്ടാൽ മയക്കുവെടിവച്ചു പിടികൂടാൻ ശ്രമിക്കുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിനായി ഉത്തരവു നൽകിയതായി കലക്ടർ അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും കലക്ടറുടെയും നേതൃത്വത്തിൽ
ഇരിട്ടി(കണ്ണൂർ)∙ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ പുഴ തുരുത്തിൽ പുല്ല് തിന്നാനായി കെട്ടിയിട്ടിരുന്ന കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്നലെ രാവിലെയാണ് സംഭവം. വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുരയിൽ പൗലോസിന്റെ പശുവാണ് ചത്തത്. വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയിട്ട 3 പശുക്കളിൽ ഒരെണ്ണമാണ്
ചെറുപുഴ ∙ ചെറുപുഴ കമ്പിപ്പാലത്തിലും പരിസരങ്ങളിലുമാണു കുരങ്ങുശല്യം രൂക്ഷമായി. ഏതാനും ആഴ്ചകളായി കമ്പിപ്പാലത്തിനു സമീപത്തെ പ്ലാവിലും മാവിലുമാണു കുരങ്ങുകൾ തമ്പടിച്ചിരിക്കുന്നത്.ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത് .നേരത്തേ വനാതിർത്തി പ്രദേശങ്ങളിൽ മാത്രം
ചാലക്കുടി ∙ പുലിയുടെ നീക്കം തിരിച്ചറിയാനായി വനംവകുപ്പ് ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമായി സ്ഥാപിച്ചത് 59 ക്യാമറകൾ. ഇതിൽ 30 എണ്ണം നഗരസഭാ പരിധിയിലാണ്. 29 എണ്ണം കാടുകുറ്റി പഞ്ചായത്ത് പരിധിയിലും. ഇതിൽ 40 ക്യാമറകൾ തിങ്കളാഴ്ച സ്ഥാപിച്ചവയാണ്. ഇന്നലെ ഇവയിലെ മെമ്മറി കാർഡുകൾ എടുത്തു പരിശോധിച്ചെങ്കിലും
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം പുലിയുടെ കാൽപാടുകൾ കണ്ടെത്തുകയും ക്യാമറയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തതിനു തൊട്ടുപിറ്റേന്ന് കാടുകുറ്റിയിൽ ജാതിമരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ പുലിയെ അതിഥിത്തൊഴിലാളി കണ്ടു. ഭയന്നു വിറച്ച തൊഴിലാളി സുഗേഷ് ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെയാണു കാടുകുറ്റിയിലെ ചിറപ്പണത്ത് വാവച്ചന്റെ ജാതിത്തോട്ടത്തിൽ പുലിയെ കണ്ടത്. പിന്നീടു വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തി പുലി തന്നെയെന്നു സ്ഥിരീകരിച്ചു.
ചാലക്കുടി ∙ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം വീണ്ടും പുലി എത്തിയതായി സൂചന ലഭിച്ചെന്നു വനംവകുപ്പ് അറിയിച്ചു. ഇവിടെ നിന്നു കാൽപാടുകൾ ലഭിച്ചതായി ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു. കണ്ണമ്പുഴ റോഡിലെ വീട്ടിൽ 24നു പുലി ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ സ്ഥിരീകരിക്കുകയും പുലിയുടെ കാൽപാടുകൾ ലഭിക്കുകയും
ചാലക്കുടി ∙ നഗരപരിസരത്തു നിന്ന് പുലിയുടെ സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടർന്നുള്ള ആശങ്കകൾക്ക് അറുതിയായില്ല. പുഴയിലും കരയിലുമൊക്കെ തിരഞ്ഞെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു വനംവകുപ്പ് അറിയിച്ചു. പുലിയെ കണ്ടെന്ന രീതിയിൽ പരിഭ്രാന്തരായി പലരും വിളിച്ചെങ്കിലും ആ ഭാഗങ്ങളിലെ പരിശോധനകളിലും പുലിയുടെ കാൽപാടുകളടക്കമുള്ള സൂചനകൾ ലഭിച്ചില്ലെന്നു ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അറിയിച്ചു.
Results 1-10 of 1237
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.