Activate your premium subscription today
Sunday, Apr 20, 2025
കന്യാകുമാരി∙ രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് ത്രിവേണി സംഗമ തീരത്ത് എൻസിസി കേഡറ്റുകൾ യോഗാഭ്യാസം നടത്തി. തൂത്തുക്കുടി 3-ടിഎൻ നേവൽ, നാഗർകോവിൽ 11- ടിഎൻ ആർമി ബറ്റാലിയൻ എൻസിസി യൂണിറ്റുകൾ ചേർന്നു നടത്തിയ യോഗാഭ്യാസത്തിൽ സ്കൂൾ, കോളജ് കേഡറ്റുകളാണ് പങ്കെടുത്തത്. കമാൻഡിങ് ഓഫിസർ എസ്. ഗണേഷ് പിള്ള ചടങ്ങിൽ
പോത്തൻകോട് ∙ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുന്നതാണ് യോഗയെന്നും അതിൽ രാഷ്ട്രീയം കാണാതെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമെന്ന് മനസ്സിലാക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലം കിടക്കയിൽ കഴിയേണ്ടി വരുമോ? ചുറ്റും നിൽക്കുന്നവർ ആശ്വാസ വാക്കുകൾ പറയുമ്പോഴും മനസിൽ ഇൗ ചോദ്യമായിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നിശ്ചലമായി കിടക്കേണ്ടി വരികയെന്നത് ആലോചിക്കാൻ പറ്റില്ലായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുറമടിച്ചാണ് വീണത്. വീഴ്ചയിൽ നട്ടെല്ലിനു സാരമായി പരുക്കേറ്റു. ഇനിയുള്ള
‘‘ഇന്ദ്രിയങ്ങൾ പൂർണ നിയന്ത്രണത്തിലാകുമ്പോൾ, മനസ്സ് അലയൊതുങ്ങി ശാന്തമാകുമ്പോൾ, ബുദ്ധി ചാഞ്ചാടാതെ ഏകാഗ്രമാകുമ്പോൾ– അപ്പോഴാണു ജ്ഞാനികൾ പറയുക, ഒരാൾ ബോധാത്മകതയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയെന്ന്. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സ്ഥിരമായ ഈ നിയന്ത്രണമാണ് യോഗ’’– കഠോപനിഷത്തിൽ യോഗയെക്കുറിച്ചു പറയുന്ന
ന്യൂഡൽഹി ∙ രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. യോഗ എല്ലാവരും ജീവിതചര്യയാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 10–ാം രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിനു യോഗ മുതൽക്കൂട്ടാകുന്നുണ്ട്. യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്തു ദിനംപ്രതി കൂടുകയാണ്.
ശ്രീനഗർ ∙ രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള യോഗാഭ്യാസത്തിനു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. ദ്വിദിന സന്ദർശനമാണ്. ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ 6.30നു നടക്കുന്ന യോഗാദിന പരിപാടിയിൽ ഏഴായിരത്തോളം പേർ പങ്കെടുക്കും.
വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ മലയാളികളുടെ മനസിൽ വീട്ടുകുട്ടിയായി ഇടം നേടിയ താരമാണ് സംയുക്താ വർമ. വിവാഹശേഷം സിനിമയിൽ നിന്നു മാറി നിന്നിട്ടും പ്രേക്ഷകർ സംയുക്തയെ മറന്നില്ല. ആരാധകർ സിനിമയെക്കുറിച്ചു ചോദിക്കുമ്പോൾ യോഗയാണ് തന്റെ പാഷൻ എന്നു പറയുകയാണ് സംയുക്ത. എന്താണ് സംയുക്തയെ യോഗയിലേക്ക് ആകർഷിച്ചത്?
ജനപ്രതിനിധിയായതിനാലും എപ്പോഴും ജനങ്ങളുമായി ഇടപഴകുന്നതു കൊണ്ടും ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും എന്നെയും പലവിധത്തിൽ ബാധിക്കാറുണ്ട്. നിരവധിയായ പ്രശ്നങ്ങളെയാണ് ഒരു ദിവസം അഭിമുഖീകരിക്കുന്നത്. ഓരോ പ്രശ്നങ്ങളും കേൾക്കുമ്പോൾ അതെല്ലാം നമ്മുടെ പ്രശ്നങ്ങളായി തന്നെ തോന്നും. സന്തോഷവും സങ്കടങ്ങളുമെല്ലാം
പാർലമെന്റ് അംഗമായി ഡൽഹിയിൽ താമസിക്കുമ്പോഴാണ് യോഗ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഡൽഹിയിലുള്ള സുഹൃത്താണ് എന്നെ യോഗ പഠിപ്പിച്ചത്. ഇപ്പോൾ വർഷങ്ങളായി ഞാൻ യോഗ പരിശീലിക്കുന്നു. പൊതുപ്രവർത്തനത്തിൽ സമയകൃത്യതയൊന്നും പാലിക്കാൻ കഴിയാറില്ല. പക്ഷേ എത്ര തിരക്കുണ്ടെങ്കിലും അരമണിക്കൂർ സമയം യോഗയ്ക്ക് വേണ്ടി ഞാൻ
ശരീരത്തിലെ ആന്തരികാവയവങ്ങൾക്കു ഗുണം ചെയ്യുന്ന ഒട്ടേറെ ആസനങ്ങളുടെ ചെറുരൂപമായി സൂര്യനമസ്കാരത്തെ കണക്കാക്കാം. 12 സ്റ്റെപ്പുകളോടെ പൂർത്തിയാകുന്ന ലഘു വ്യായാമ പദ്ധതിയാണിത്. സാവധാനം ശ്വാസക്രമം പാലിച്ചു ചെയ്യുകയാണ് ശരിയായ രീതി. അൽപ നേരത്തെ ധ്യാനം, ലഘു ശ്വസന ക്രിയകൾ എന്നിവയോടെ സൂര്യ നമസ്കാരത്തിലേക്കു
Results 1-10 of 81
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.