Activate your premium subscription today
Thursday, Mar 13, 2025
Feb 9, 2025
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ജനുവരി 12ന് ബീജാപൂരിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Jan 4, 2025
കുവൈത്ത് സിറ്റി∙ അറസ്റ്റ് നടപടിക്കിടെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ കൊടുംകുറ്റവാളി തലാൽ അൽ അഹമ്മദ് ശമ്മരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിൽ പരുക്കേറ്റ പ്രതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 31ന്
Dec 19, 2024
ശ്രീനഗർ∙ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 5 ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
Nov 10, 2024
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാൻമാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്.
Nov 8, 2024
ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു.
Sep 27, 2024
ചെന്നൈ ∙ തമിഴ്നാട്ടിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുകയാണ്. തൃശൂർ എടിഎം കവർച്ചാ സംഘത്തിലെ ഒരാളാണ് ഏറ്റവുമൊടുവിൽ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘എൻകൗണ്ടർ’ എന്ന ഓമനപ്പേരിൽ പൊലീസ് ഏറ്റുമുട്ടലുകൾ കളം നിറയുമ്പോൾ, തമിഴകത്ത് വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.
Sep 25, 2024
മുംബൈ ∙ ബദ്ലാപുരിലെ നഴ്സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെയെ (24) വെടിവച്ചു കൊന്ന സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ഷിൻഡെ ഏറ്റുമുട്ടൽ വിദഗ്ധൻ. ഒട്ടേറെ അധോലോക കുറ്റവാളികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രദീപ് ശർമയ്ക്കൊപ്പം താനെ ക്രൈം ബ്രാഞ്ചിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുമുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ പിടികൂടിയ സംഘത്തിലും അംഗമായിരുന്നു. സഞ്ജയ് ഷിൻഡെ പോയിന്റ് ബ്ലാങ്കിലാണ് അക്ഷയിനെ വെടിവച്ച് വീഴ്ത്തിയത്.
Sep 23, 2024
മുംബൈ∙ താനെയ്ക്ക് സമീപം ബദ്ലാപുരില് രണ്ടു നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിൻഡെ (24) പൊലീസിന്റെ വെടിയേറ്റു മരിച്ചു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ, പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. രക്ഷപ്പെടാനായി ഷിൻഡെ പൊലീസിനു നേർക്ക് വെടിയുതിർത്തു.
Sep 19, 2024
കോഴിക്കോട് ∙ ചെന്നൈ പൊലീസ് കഴിഞ്ഞദിവസം എൻകൗണ്ടറിലൂടെ കൊടുംകുറ്റവാളിയെ വെടിവച്ചുകൊന്നതറിഞ്ഞതിന്റെ ആശ്വാസത്തിൽ പേരാമ്പ്രക്കാർ. തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ്ബോർഡു വച്ചു. തമിഴ്നാട്ടിൽ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയെയാണ് കഴിഞ്ഞ ദിവസം
Aug 6, 2024
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു. ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈന്യം വ്യക്തമാക്കി. ബസന്ത്ഗഡിൽ വച്ചായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.
Results 1-10 of 92
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.