Activate your premium subscription today
Saturday, Mar 22, 2025
കടുത്തുരുത്തി ∙ നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറിയിൽനിന്നു മെറ്റൽ പാക്കിങ് പാലറ്റ് കൂട്ടത്തോടെ കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം. ബൈക്ക് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്ക്. കാർയാത്രക്കാരായ ദമ്പതികളും ഭാര്യാ പിതാവും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം– എറണാകുളം റോഡിൽ ഒരു മണിക്കൂറോളം
കോട്ടയം ∙ ലക്ഷണമൊത്ത ഗജവീരന്മാർ മുഖാമുഖം. സാന്ധ്യശോഭയിൽ തിരുനക്കര പൂരം. പഞ്ചാരി കൊട്ടിക്കയറി. മേളത്തിന്റെ പ്രധാനചടങ്ങുകൾ പിന്നിട്ടപ്പോഴേക്കും കനത്ത മഴയെത്തി. മേളം ഇടയ്ക്കു നിർത്തി. ഗജവീരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ശക്തിയായ കാറ്റും മഴയും അൽപം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും
കോട്ടയം ∙ കനത്ത കാറ്റിലും വേനൽമഴയിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. 10 വീടുകൾക്ക് നാശമുണ്ട്. കോട്ടയം തുരുത്തേൽപാലം ജംക്ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോട് ചേർന്നുള്ള തണൽമരവും
മുണ്ടക്കയം ∙ വനാതിർത്തിയിലെ കള കയറിയ ഭൂമിയിൽ വിളവെടുപ്പിന്റെ മഞ്ഞൾ മഹോത്സവവുമായി വനം വകുപ്പ്. മനുഷ്യ– വന്യജീവി സംഘർഷം കുറയ്ക്കുന്നതിനു പ്രതിരോധ മാർഗങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ വനാതിർത്തി പ്രദേശങ്ങളിൽ പെരിയാർ ടൈഗർ റിസർവ് െവസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണു മഞ്ഞൾക്കൃഷി എന്ന ആശയം
എംജിയിൽ സൗജന്യതൊഴിൽമേള 28ന് കോട്ടയം ∙ എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള 28നു രാവിലെ 10 മുതൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്കു
പാമ്പാടി∙ കോത്തല കോയിത്താനത്ത് വീടു കയറി ആക്രമണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. വട്ടുകളം കോയിത്താനം മഞ്ജിത്ത് (18), വണ്ടമ്പത്താൽ ചെമ്പകശ്ശേരിൽ സഞ്ജു സജി (18) എന്നിവരെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി കോയിത്താനം ഇലക്കാട്ട് അഭിലാഷിന്റെ വീട്ടിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ, പോർച്ചിൽ കിടന്ന കാർ ചെടി ചട്ടികൊണ്ടു തകർത്തു. ശേഷം ഒളിവിൽ പോയ പ്രതികളെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം ∙ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്.
അരുവിത്തുറ∙ അധ്വാന വർഗത്തിന്റെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് മാസ് കമ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെന്ററികൾ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് പ്രകാശനം ചെയ്തു. വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ച ‘പൊഴി: ദി വർക്കിങ് ക്ലാസ് ഹീറോസ്’, വാഗമണ്ണിലെ തേയില
കോട്ടയം ∙ താഴത്തങ്ങാടി കൊച്ചേട്ട് വീട്ടിലെ കൂറ്റൻ ഇലഞ്ഞിമരത്തിനും വീട്ടുകാർക്കും ആദരം. വൃക്ഷമുത്തശ്ശിയെ പരിപാലിച്ച കെ.ജെ ജേക്കബ് കൊച്ചേട്ട്, ഭാര്യ എൽസി ജേക്കബ് എന്നിവർക്ക് ഓയിസ്ക ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ വനദിനമായ ഇന്ന് വൃക്ഷ മുത്തശ്ശി സംരക്ഷക അവാർഡ് നൽകും
ഇന്ന് അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധി, ഇടപാടുകൾ ഇന്നു നടത്തുക. തെങ്ങിൻതൈ വിതരണം പാലാ ∙ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ ശ്രീലങ്കൻ ഹൈബ്രിഡ് തെങ്ങിൻതൈ വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 9നു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ഉദ്ഘാടനം നിർവഹിക്കും. ഫോൺ:
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.