വീടു കയറി ആക്രമണം: 2 പേർ അറസ്റ്റിൽ

Mail This Article
പാമ്പാടി∙ കോത്തല കോയിത്താനത്ത് വീടു കയറി ആക്രമണം നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. വട്ടുകളം കോയിത്താനം മഞ്ജിത്ത് (18), വണ്ടമ്പത്താൽ ചെമ്പകശ്ശേരിൽ സഞ്ജു സജി (18) എന്നിവരെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി കോയിത്താനം ഇലക്കാട്ട് അഭിലാഷിന്റെ വീട്ടിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ, പോർച്ചിൽ കിടന്ന കാർ ചെടി ചട്ടികൊണ്ടു തകർത്തു. ശേഷം ഒളിവിൽ പോയ പ്രതികളെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ലഹരിയിലായിരുന്ന പ്രതികൾ സ്റ്റേഷനിൽ വച്ച് അക്രമാസക്തരായി. ഇരുവരും ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതികൾക്കെതിരെ മുണ്ടക്കയം സ്റ്റേഷനിൽ മോഷണ കേസുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ രമേശ് കുമാർ, സിപിഒ അരുൺ ശിവരാജൻ, എഎസ്ഐമാരായ ബിജുലാൽ, ടി.പി.മധു, എസ്‌സിപിഒ സന്തോഷ്, സിപിഒ സി.എസ്.അനൂപ്, ഹോംഗാർഡ് വേണുഗോപാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.