Activate your premium subscription today
കൊച്ചി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും വിവിധ ഉപതിരഞ്ഞെടുപ്പുകൾക്കും പിന്നാലെ രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 16.5 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില
രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോള് ഗ്യാസ് ഡിസ്കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ‘ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു
കൊച്ചി ∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 61.50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1810.50 രൂപയായി. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞ നാലു മാസത്തിനിടെ 155.50 രൂപ കൂട്ടി. ഹോട്ടലുകളെയും എൽപിജി ഉപയോഗിക്കുന്ന മറ്റു വ്യവസായ മേഖലയെയും വില വർധന ബാധിക്കും.
പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞദിവസം പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസിൽ മാറ്റംവരുത്തുകയും ചെയ്തിരുന്നു. ഇത് കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്.
ദീപാവലി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ എൽ പി ജി സിലിണ്ടർ സൗജന്യമായി നൽകുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) ഗുണഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകുന്നത്. പിഎംയുവൈയുടെ കീഴിൽ സജീവമായ കണക്ഷനുള്ളവർക്ക് ഈ സൗജന്യ എൽപിജി സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഈ ഗുണഭോക്താക്കൾ അവരുടെ ആധാർ എൽപിജി
കോട്ടയം∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും തട്ടുകടക്കാർക്കും തിരിച്ചടിയാകുന്ന നീക്കമാണിത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
കാൻപുർ (യുപി) ∙ പാചകവാതക സിലിണ്ടർ ഉപയോഗിച്ച് റെയിൽപാളത്തിൽ സ്ഫോടനം നടത്തി കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം വിഫലമായി. അതിവേഗത്തിൽ വന്ന ട്രെയിൻ, സിലിണ്ടർ ഇടിച്ചുതെറിപ്പിച്ചെങ്കിലും അപകടമുണ്ടായില്ല. പൊലീസും ഭീകരവിരുദ്ധസേനയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നു ലഭിച്ച മധുരപലഹാരങ്ങളുടെ പെട്ടിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് സംഘം കനൗജിലേക്കും പുറപ്പെട്ടു.
2024 സെപ്റ്റംബറിൽ ചില സാമ്പത്തിക മാറ്റങ്ങൾ വരുന്നുണ്ട്.എൽപിജി സിലിണ്ടർ വില മുതൽ ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ വരെയുള്ള കാര്യങ്ങൾ ഇതിൽപ്പെടും. സൗജന്യ ആധാർ അപ്ഡേറ്റ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സൗജന്യ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലയളവ് 2024 സെപ്റ്റംബർ 14 വരെ
കാസർകോട് ∙ പാചകവാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ഉത്തര മലബാറിൽ പാചകവാതക ക്ഷാമം രൂക്ഷം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെയാണ് സമരം ബാധിച്ചത്.മംഗളൂരുവിലെ ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി പ്ലാന്റുകളിൽ നിന്നുള്ള ലോറി ഡ്രൈവർമാണ് വേതന വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഈ മാസം 16ന് തുടങ്ങിയ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. 150ലേറെ ഡ്രൈവർമാരാണ് സമരത്തിലുള്ളത്.ഈ വർഷം കേരളത്തിലെ തൊഴിൽ വകുപ്പ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ ലോറി ഉടമകൾ അംഗീകരിക്കാൻ തയാറാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് (19.4 കിലോഗ്രാം) വില കൂട്ടി. കേരളത്തിൽ 7-7.5 രൂപയാണ് കൂടിയത്. ഇതോടെ, കൊച്ചിയിൽ വില 1,662.2 രൂപയായി. കോഴിക്കോട്ട് 1,694.5 രൂപ. തിരുവനന്തപുരത്ത് 1,683 രൂപ. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. തുടർച്ചയായി 4 മാസം വില
Results 1-10 of 269