Activate your premium subscription today
ബെംഗളൂരു ∙ രാമേശ്വരം കഫെ ബോംബ് സ്ഫോടനക്കേസിലെ 2 പ്രധാന പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. രാമേശ്വരം കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ താഹ എന്നിവരെയാണു കളിയിക്കാവിള കേസിലെ
ചെന്നൈ ∙ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലാജെ ആത്മാർഥമായി മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്റ്റിസ് ജി.ജയചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
ബെംഗളൂരു ∙ രാമേശ്വരം കഫെ സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 2018ൽ ലഷ്കറെ തയിബയുടെ ഭീകരവാദപ്രവർത്തനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ഷോയ്ബ് അഹമ്മദ് മിർസ (ചോട്ടു– 35) ആണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കർണാടകയിലെ ഹുബ്ബാലി സ്വദേശിയായ മിർസയെ നാല് സംസ്ഥാനങ്ങളിലായി മൂന്നു ദിവത്തിലേറെ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
ബെംഗളൂരു ∙ രാമേശ്വരം കഫെ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ കൊൽക്കത്തയ്ക്കു സമീപം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനായ അബ്ദുൽ മത്തീൻ അഹമ്മദ് താഹ (30), കഫെയിൽ സ്ഫോടകവസ്തു സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷസീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും ബംഗാൾ, കർണാടക, തെലങ്കാന,കേരള പൊലീസും സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെ രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊൽക്കത്തയിലെ ഒളിയിടത്തിൽനിന്നു പിടികൂടി. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്ദുൽ മാത്തീൻ താഹാ എന്നിവരെയാണ് എൻഐഎ പിടികൂടിയത്. മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫെയിൽ സ്ഫോടനം.
ബെംഗളൂരു ∙ രാമേശ്വരം കഫെ ബോംബ് സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തതായി കർണാടക മന്ത്രി ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് എൻഐഎ മുന്നറിയിപ്പു നൽകി. തെളിവു ശേഖരണത്തിന്റെ ഭാഗമായി പ്രതികളുടെ സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരെ
ബെംഗളൂരു ∙ രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ പിടികൂടി. കർണാടക സ്വദേശി മുസമ്മിൽ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം
ബെംഗളൂരു∙ തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.
ബെംഗളുരു∙ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി കഫേയിൽ ബോംബ് സ്ഥാപിച്ച പ്രതിയെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടിയ ഏജൻസി പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന നിർണായകമായ വിവരങ്ങൾ കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ
ബെംഗളൂരു∙ 10 പേർക്കു പരുക്കേറ്റ സ്ഫോടനം നടന്ന് ഒൻപതാം ദിവസം ബെംഗളൂരുവിലെ രാമേശ്വരം കഫേ തുറന്നു. ഇന്നു രാവിലെയാണു കഫേ ജനങ്ങൾക്കായി തുറന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Results 1-10 of 19