Activate your premium subscription today
Tuesday, Apr 8, 2025
∙ആടിനെ വളർത്തി വരുമാനം കണ്ടെത്തി പഠനം നടത്തുകയാണ് പ്ലസ്ടു വിദ്യാർഥി മുഹമ്മദ് ഫൈസാൻ. കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് അബ്ദുസ്സമദിന്റെയും ക്ഷീരകർഷകയായ ശരീഫയുടെയും മകനാണ് ഈ കുട്ടിക്കർഷകൻ. ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും 8 –ാം ക്ലാസ് മുതലാണ് ആടുവളർത്തൽ ആരംഭിച്ചത്.സ്ഥിരമായി രക്ഷിതാക്കളോട്
തിരുവനന്തപുരം ∙ ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികൾ ചത്തതിനു പിന്നിൽ തീറ്റയായി നൽകിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ) ശാസ്ത്രജ്ഞർ തള്ളി. കപ്പത്തൊലി
മമ്മൂട്ടിയും എം.എ.യൂസഫലിയും പൃഥ്വിരാജും ജയറാമുമെല്ലാം ഇന്നലെ പശുവിന്റെ വില അന്വേഷിച്ചത് വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിയെന്ന 10–ാം ക്ലാസുകാരന്റെ കണ്ണീരിൽ മനസ്സലിഞ്ഞാണ്. കപ്പത്തൊലി തിന്ന് ജീവൻ നഷ്ടമായത് 13 പശുക്കൾക്ക്. ആ വാർത്ത വായിച്ചു ദുഃഖത്തോടെ പലരും ചോദിച്ചു, ആ കുഞ്ഞിന് എത്ര രൂപയുടെ നഷ്ടം വന്നുകാണും ? കറവയും തരവും നോക്കി വിപണിയിൽ പശുക്കളുടെ വിലയിൽ വലിയ അന്തരമുണ്ട്.
നിഘണ്ടുവിൽ നനവ്, അലിവ്, മാർദവം, ദയ, മൃദുലഭാവം എന്നൊക്കെ അർഥമുള്ള ഒരു വാക്കുണ്ട്: ആർദ്രത. ആ വാക്കിന്റെ സ്നേഹോത്സവമാണ് ഇപ്പോൾ കേരളം കാണുന്നത്. കുടുംബം പോറ്റാൻ മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ അരുമയായി വളർത്തിയ കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റു ചത്തത് ‘മലയാള മനോരമ’യിലൂടെ വായിച്ചറിഞ്ഞവർ ആ പത്താം ക്ലാസുകാരന്റെ നഷ്ടസങ്കടം തങ്ങളുടേതാക്കി മാറ്റുന്നു. അവരിൽ ചിലർ മാത്യുവിന്റെയും കുടുംബത്തിന്റെയും നഷ്ടം നികത്താൻ മുന്നോട്ടുവന്ന സുവാർത്തയാണ് ഇന്നലെ രാവിലെ മുതൽ കേരളം കേൾക്കുന്നത്. ഇവരൊക്കെയും ചേർന്നു നമ്മുടെ നാടിന് പുതുവർഷാരംഭത്തിലെ ആദ്യപാഠം പറഞ്ഞുകൊടുക്കുന്നു: സ്നേഹം.
തൊടുപുഴ ∙ കുടുംബം പോറ്റാനായി വളർത്തിയ 13 കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റു ചത്തതിന്റെ സങ്കടത്തിലായ ബാലനു വേണ്ടി സ്നേഹം ചുരത്തി കേരളം. വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി (15) എന്ന കുട്ടിക്കർഷകൻ നേരിട്ട ദുരന്തത്തിന്റെ വാർത്ത ഇന്നലെ മലയാള മനോരമയിൽ വായിച്ചതോടെ സുമനസ്സുകളുടെ സഹായം പ്രവഹിച്ചു.
തിരുവനന്തപുരം∙ ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കർഷകന് സഹായഹസ്തവുമായി സിപിഎം. കർഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഫോണിൽവിളിച്ച് ആശ്വസിപ്പിച്ചു. സിപിഎം രണ്ടു പശുക്കളെ നൽകുമെന്നും അറിയിച്ചു.
തൊടുപുഴ (ഇടുക്കി)∙ ഇടുക്കി വെളിയമറ്റത്തെ കുട്ടിക്കർഷകർക്കു സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി. മാത്യുവിന്റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ.യൂസഫലിയുടെ ഇടപെടല്‍.
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.