Activate your premium subscription today
Tuesday, Apr 22, 2025
നീലേശ്വരം ∙ നഗരസഭയിലെ പുറത്തെക്കൈ പ്രദേശത്ത് നിയമപരമായി അവകാശപ്പെട്ട 3 അടി നടവഴി പോലുമില്ലാതെ ദുരവസ്ഥയിലായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുളള വയോധികരുൾപ്പെടെയുള്ള 10 കുടുംബങ്ങൾ. പണ്ട് നടവഴിയായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഉടമസ്ഥർ വിറ്റപ്പോൾ ചുറ്റും മതിലുകളുയർന്നു. 10 കുടുംബങ്ങൾ ചക്രവ്യൂഹത്തിലകപ്പെട്ട അവസ്ഥ. അസുഖം വന്നാലോ മരണം നടന്നാലോ മതിലുകൾ കടന്ന് ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടിലാണിവർ.
നീലേശ്വരം∙ കുംഭമാസച്ചൂട് വകവെക്കാതെ കേണമംഗലത്തേക്ക് വൻ ഭക്തജന പ്രവാഹം. പുലർച്ചെ ആരംഭിച്ച തെയ്യങ്ങൾ അവസാനിക്കുമ്പോഴേക്ക് ഉച്ചയായി. ഭഗവത് പ്രസാദമായി പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ അന്നപ്രസാദം കഴിയ്ക്കാൻ വൻ ജനാവലിയാണ് ഊട്ടുപുരയിലെത്തിയത്. രണ്ട് നേരങ്ങളിലായി ഏകദേശം 15000 ഭക്തജനങ്ങൾ അന്നപ്രസാദം
ദിവസങ്ങൾക്ക് മുൻപ് നീലേശ്വരത്ത് ജനങ്ങളെ ആക്രമിച്ച പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിടുകയും ചെയ്തു. എന്നാൽ ഈ പരുന്ത് വീണ്ടും അതേ സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു പരുന്തും കൂടിയുണ്ട്.
കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിൻ രാജ് ഗുരുതരാവസ്ഥയിലായിരുന്നു.
കാഞ്ഞങ്ങാട്∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു.
നീലേശ്വരം (കാസർകോട്)∙ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്കു ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റു. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണു (46) കടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം (കാസർകോട്) ∙ അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സിപിഎം ഊരുവിലക്ക് നേരിടുന്ന കുടുംബത്തിന്റെ പറമ്പിൽ തേങ്ങയിടുന്നത് പാർട്ടി അംഗങ്ങളടങ്ങുന്ന സംഘം തടഞ്ഞു. പാർട്ടി ഗ്രാമമായ നീലേശ്വരം പാലായിയിലാണ് 70 വയസ്സുകാരിയെയും മകളെയും പേരക്കുട്ടിയെയും അസഭ്യം
നീലേശ്വരം∙റെയിൽവേ സ്റ്റേഷനു കിഴക്കു ഭാഗത്ത് പാർക്കിങ് സൗകര്യവും പ്രവേശന കവാടവും റെയിൽവേയുടെ പരിഗണനയിലുണ്ടെന്നു പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ യശ്പാൽ സിങ് തോമർ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നീലേശ്വരത്തെത്തിയ അദ്ദേഹം നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസി ഭാരവാഹികൾ നൽകിയ സ്വീകരണത്തിനു മറുപടിയായാണ് ഇക്കാര്യങ്ങൾ പറഞ്ഞത്....
നീലേശ്വരം ∙ നഗരപ്രാന്തങ്ങളിൽ പകൽനേരത്തു നടക്കുന്ന മോഷണവും മോഷണശ്രമങ്ങളും തടയാൻ ജാഗ്രതാസമിതിയുമായി നീലേശ്വരം ജനമൈത്രി പൊലീസ്. നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ സമീപം, തട്ടാച്ചേരി എന്നിവിടങ്ങളിലാണിത്. ഒട്ടേറെ പരാതികൾ ഇതു സംബന്ധിച്ചു ലഭിച്ചതിനെ തുടർന്നാണ് നീലേശ്വരം ജനമൈത്രി പൊലീസ് ഇടപെട്ട് ജാഗ്രത സമിതി
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.