Activate your premium subscription today
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അധ്യാപക- അനധ്യാപക മഹാസംഗമം 14നു രാവിലെ 9.30 മുതൽ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടത്തും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 4 വിദ്യാർഥികൾക്ക് അധ്യാപകർ നിർമിച്ചു നൽകുന്ന ഭവന നിർമാണ പദ്ധതിയുടെ
പാലാ ∙ ഗുരുതര തലച്ചോർ രോഗം ബാധിച്ച അതിരമ്പുഴ സ്വദേശിനിയായ 58കാരിയെ ആധുനിക സ്റ്റെൻന്റിങ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രക്തചംക്രമണം വഴിതിരിച്ചുവിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന ചികിത്സാ രീതി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലാണ് പൂർത്തിയാക്കിയത്. തലവേദനയും തലച്ചോറിൽ രക്ത സ്രാവവുമായിട്ടാണ് ഇവർ ചികിത്സ തേടിയെത്തിയത്.
പാലാ ∙ അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൈക വിളക്കുമാടം മണിമന്ദിരത്തിൽ എം.ബി. മഞ്ജുദേവി (49) മത്സരിക്കുന്നു. 19 വർഷമായി അയർലൻഡിൽ നഴ്സായ മഞ്ജുദേവി ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ സ്ഥാനാർഥിയായി ഡബ്ലിനിലെ ഫിഗ്ൽ ഈസ്റ്റ് മണ്ഡലത്തിലാണു ജനവിധി തേടുന്നത്.
പാലാ ∙ നഗരത്തിലെ നടപ്പാതകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ബോർഡുകൾ സ്ഥാപിക്കുന്നതും പതിവാകുന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർക്ക് മൗനം. ദിശാ ബോർഡുകൾ മറച്ചും അനധികൃതമായും ടൗണിൽ ഫ്ലെക്സ് ബോർഡുകൾ വയ്ക്കുന്നതും പതിവായിട്ടുണ്ട്. രാവിലെ മുതൽ
പാലാ ∙ ഇഞ്ചോടിഞ്ച് ഒപ്പം കുതിച്ച നിലവിലെ ചാംപ്യന്മാരായ ഈരാറ്റുപേട്ടയെ അവസാന നിമിഷം ത്രില്ലർ ഫിനിഷിലൂടെ മറികടന്ന് ജില്ലാ സ്കൂൾ കായികമേളയിൽ പാലാ ഉപജില്ലാ ചാംപ്യന്മാരായി. 22 വർഷത്തിനു ശേഷമാണു പാലാ ജില്ലാ കായികകിരീടം സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി ഉപജില്ല മൂന്നാംസ്ഥാനത്ത് എത്തി. ആദ്യ 5 ഉപജില്ലകൾ
പാലാ ∙ ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ– ജൂനിയർ വിഭാഗം ഓവറോൾ കിരീടം പാലാ അൽഫോൻസ അത്ലറ്റിക് അക്കാദമിക്ക്. ചങ്ങനാശേരി അസംപ്ഷൻ കോളജ് സീനിയർ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി. ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസാണു രണ്ടാംസ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി
കൊല്ലപ്പള്ളി ∙ ടൗണിൽ ഓട്ടം പോകാൻ കിടന്ന ഓട്ടോറിക്ഷയിലേക്ക് പാമ്പ് കയറിയത് ഡ്രൈവർമാരെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഡ്രൈവർമാർ പാമ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വെളുത്തുള്ളി ചതച്ച് തളിച്ചു നോക്കിയെങ്കിലും പാമ്പ് പുറത്തു വന്നില്ല. ഇൗ സമയം ഇതുവഴി പോയ മേലുകാവ് പൊലീസും ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി ഇറങ്ങി. പിന്നീട് ഓട്ടോറിക്ഷ വാട്ടർ സർവീസ് നടത്തുന്നതിനിടെ പാമ്പ് രക്ഷപ്പെട്ടു.
പാലാ ∙ അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ചു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
രാമപുരം ∙ കൊണ്ടാട് പാടശേഖരത്തിലെ എട്ടര ഏക്കറിൽ നെല്ലു കതിരിട്ടപ്പോൾ എല്ലാം വരിനെല്ലായി. കൊണ്ടാട് പൂതംപാറമറ്റത്തിൽ തമ്പിക്ക് (ജോസഫ്-72) നഷ്ടമായത് ലക്ഷക്കണക്കിനു രൂപ. കൃഷിഭവൻ വഴി കുറവിലങ്ങാട് വിത്തു ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച ഉമ നെൽവിത്താണു വിതച്ചത്. മുൻ വർഷങ്ങളിലും ഇവിടെനിന്നു ലഭിക്കുന്ന
Results 1-10 of 152