Activate your premium subscription today
തിരുവനന്തപുരം ∙ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. മന്ത്രിസഭാ യോഗത്തിന്റെ തലേന്ന് വൈകിട്ട് അഞ്ചിനു മുൻപു കുറിപ്പുകൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കിയില്ലെങ്കിൽ യോഗത്തിൽ അതു പരിഗണിക്കില്ലെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. അഞ്ചിനു ശേഷം ലഭിക്കുന്ന കുറിപ്പുകൾ അടുത്ത മന്ത്രിസഭാ യോഗത്തിലേക്കു മാറ്റും. കുറിപ്പുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ തമ്മിലടിയ്ക്കും മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പ് നിർമാണത്തിനും പിന്നാലെ കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ.
തിരുവനന്തപുരം∙ കൃഷി വകുപ്പ് സെപ്ഷൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരായ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐഎഎസ് ചേരിപ്പോരിലാണ് നടപടി. ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. മറുപടി ലഭിച്ചതിനുശേഷമാകും തുടർനടപടി. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
Results 1-4