Activate your premium subscription today
Wednesday, Apr 9, 2025
മുംബൈ∙ ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപനം മാഹ്–ഹിൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎൽ) സ്വന്തമാക്കി.10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നൽകിയത്. റസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഫുജൈറ നഗരത്തെയും മുംബൈയെയും അണ്ടർവാട്ടർ ട്രെയിൻ സർവീസ് വഴി ബന്ധിപ്പിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.യുഎഇയുടെ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഇത്തരമൊരു പദ്ധതി പരിഗണിക്കുന്നതത്രെ. രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള ദൂരം 1,240 മൈലിൽ (2,000 കിലോമീറ്റർ)
മുംബൈ ∙ സാമ്പത്തിക ക്രമക്കേട് വിവാദങ്ങൾക്കിടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നെന്നും വെളിപ്പെടുത്തൽ. ലീലാവതി കീർത്തിലാല് മെഹ്താ മെഡിക്കല് ട്രസ്റ്റിലെ മുന് ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്നും നിലവിലെ അംഗങ്ങൾ ആരോപിച്ചു.
ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയിൽവേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനിലാണ് സംഭവം. പാളത്തിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ അത്ഭുതകരമായി രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
താനൂരിൽ കാണാതായ പെൺകുട്ടികളുടേത് സാഹസിക യാത്രയെന്ന് എസ്പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവിന്റെ യാത്ര സഹായമെന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ട്. കുട്ടികളെ കാണാതായ വിവരം പുറത്തു വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി.
മുംബൈ ∙ ഹോളിയോട് അനുബന്ധിച്ച് മുംബൈയിൽനിന്നു കേരളത്തിലേക്കു മധ്യ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാലു സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ടു വീതം ട്രിപ്പുകൾ.
രഞ്ജി ട്രോഫി ഫൈനലിൽ കേരളവും വിദർഭയും ഏറ്റുമുട്ടും. നാഗ്പൂരിൽ നടന്ന രണ്ടാം സെമി ഫൈനലിൽ മുംബൈയ്ക്കെതിരെ 80 റൺസ് വിജയം നേടിയാണ് വിദർഭ ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടിയത്. ഫെബ്രുവരി 26നാണു ഫൈനൽ മത്സരം തുടങ്ങുന്നത്.
മുംബൈ ∙ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ യുട്യൂബർ രൺവീർ അലാബാദിയയോട് ഇന്ന് മുംബൈയിലെ ഖാർ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകി. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടിസ് നൽകിയത്. മാധ്യമങ്ങളെ ഭയന്നാണ് വരാത്തതെന്നാണ് രൺവീർ വ്യക്തമാക്കിയത്.
മുംബൈ ∙ 10, 12 ക്ലാസുകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രശ്നബാധിത പരീക്ഷാകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 8,500 പരീക്ഷാകേന്ദ്രങ്ങളിൽ 500 എണ്ണം പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 12–ാം ക്ലാസ് പരീക്ഷ ഈ മാസം 11 മുതൽ 18 വരെയും 10–ാം ക്ലാസ് പരീക്ഷ ഈ മാസം 21 മുതൽ മാർച്ച് 17 വരെയുമാണ് നടത്തുന്നത്.
ആഗോളതാപനത്തിന്റെ ഫലമായി അടുത്ത 75 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന നഗരങ്ങളിൽ പലതും കടലിനടിയിലാകുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള സമുദ്രനിരപ്പ് 6.2 അടി വരെ ഉയരുമെന്നാണ് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള തീരദേശ
Results 1-10 of 324
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.