പാലക്കാട് ജില്ലയിലാണ് പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പട്ടാമ്പി, ഷോർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർകാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.