Activate your premium subscription today
Tuesday, Apr 8, 2025
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. സെനറ്റ് തിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും പിരിച്ചുവിടാന്‍ ശ്രമിച്ചു. പത്താം തീയതിയാണ് സെനറ്റ് തിരഞ്ഞെടുപ്പും യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പും നടക്കുന്നത്. സര്‍വകലാശാലയ്ക്ക് അകത്തുവച്ചാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ജില്ലാ നേതാക്കളെ ഉള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്ന് കെഎസ്യു ആരോപിച്ചു.
പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് കെഎസ്യു ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്യു പ്രവർത്തകൻ എന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷാലിക്ക് കെഎസ്യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തുവെന്നും പി.എം. ആർഷോ ആരോപിക്കുന്നു. തെളിവായി ഒരു ചിത്രവും ആർഷോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതു പാടേ തള്ളുകയാണു കെഎസ്യു.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ പ്രതിയായ എംഎസ് സൊലൂഷൻ ഉടമ മുഹമ്മദ് ഷുഹൈബിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം കൂടുതൽ ട്യൂഷൻ സെന്ററുകളിലേക്കു വ്യാപിപ്പിക്കണമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ആവശ്യപ്പെട്ടു.ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷനു പങ്കുണ്ട് എന്നു വ്യക്തമായ സാഹചര്യത്തിൽ
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർന്നിട്ടില്ല എന്നാണ് വി. ശിവൻകുട്ടി ഇനിയും പറയുന്നതെങ്കിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ച് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതായിരിക്കും നല്ലതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. ചോദ്യക്കടലാസ് ചോർത്തിയ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയ കെഎസ്യു വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്.
സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പാലക്കാട് എക്സൈസ് ഓഫിസിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം.
കോഴിക്കോട്∙ താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ സമൂഹമാധ്യമത്തിലുൾപ്പെടെ വൻ പ്രതിഷേധം. ഹീനമായ കുറ്റകൃത്യം ചെയ്തിട്ടുപോലും മറ്റു വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതിക്കാൻ നീക്കം നടത്തിയതാണു വലിയ പ്രതിഷേധത്തിനിടയാക്കിയത്. താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതിക്കില്ലെന്ന് കെഎസ്യു നിലപാടെടുത്തതോടെ വെള്ളിമാടുകുന്നിലെ സ്കൂളിൽ പരീക്ഷ എഴുതിക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ ഇതും നടക്കില്ലെന്നു വന്നതോടെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കുകയായിരുന്നു.
‘ഞമ്മളിന്ന് കുത്തും. ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ...’ ‘കൊല്ലുമെന്നു പറഞ്ഞാൽ കൊന്നിരിക്കും...’ ഒരു സിനിമയിൽനിന്നുള്ള ഡയലോഗുകളല്ല മേൽപ്പറഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കൊലവിളി നടത്തിയതുമല്ല. ഈ വാക്കുകൾ വന്നത് സ്കൂൾ വിദ്യാർഥികളിൽ നിന്നാണ്. പത്താം ക്ലാസ് പരീക്ഷയുടെ ചൂടിലേക്കു കടക്കുന്ന മാർച്ചിൽ ഇത്തവണ കേരളം പക്ഷേ ഒന്നാം തീയതിതന്നെ കേട്ടത് ചോരച്ചൂടിന്റെ കഥയാണ്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പു ചടങ്ങിനിടെ ഉണ്ടായ ഒരു സംഭവം നയിച്ചത് തെരുവിലെ സംഘർഷത്തിലേക്ക്. രണ്ടു സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയപ്പോൾ ജീവൻ നഷ്ടമായത് ഒരു പത്താം ക്ലാസുകാരനും. കോഴിക്കോട് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ (15) മരണം കേരളത്തിന് ഞെട്ടലോടെയല്ലാതെ കേൾക്കാനാകില്ല. കുട്ടികൾ മാത്രമല്ല, അൽപം ‘മുതിർന്ന’ വിദ്യാർഥികളും ഒട്ടും പിന്നിലല്ല. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന്റെ വിധി നിർണയത്തെ ചൊല്ലി എസ്എഫ്ഐ– കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത് കേരളം കണ്ടിട്ട് അധികനാളായിട്ടില്ല. പരുക്കേറ്റവരുമായി പോയ ആംബുലൻസ് പിന്തുടർന്നെത്തി തടഞ്ഞു വരെ ആക്രമിച്ചു. എന്തിനേറെപ്പറയണം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ ഏതാനും വർഷം മുൻപ് അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് ഇടതുഭരണത്തിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുക്കുകയാണ് പാർട്ടി ചെയ്തത്. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയതാകട്ടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടിയും. അതിനിടെ റാഗിങ്ങിന്റെ പേരിൽ കലാലയങ്ങളിൽ അരങ്ങേറുന്നത് കൊടുംക്രൂരത. റാഗിങ് തടയേണ്ട വിദ്യാർഥി സംഘടനകൾതന്നെ, അതിന്റെ നേതാക്കൾതന്നെ, അതിനു കുടപിടിക്കുന്നു, നേതൃത്വം നൽകുന്നു. അക്രമത്തിന്റെ കാര്യത്തിൽ കക്ഷിഭേദമന്യേ വിദ്യാർഥി സംഘടനകൾ ‘മുന്നോട്ടാണ്’. ഭരിക്കുന്ന പാർട്ടി പിന്തുണയുണ്ടെന്ന ബലത്തിലുമുണ്ട് അതിക്രമങ്ങൾ. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷം എന്നതിനപ്പുറം രണ്ട് പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം എന്ന തലത്തിലേക്കും സംഘർഷങ്ങൾ മാറാറുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ കേരളം വീണ്ടും ഒരു കാര്യ ചർച്ച ചെയ്യുകയാണ്– വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണോ? സ്കൂളുകളിലെയും ക്യാംപസുകളിലെയും അക്രമങ്ങൾ ഒഴിവാക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങളിലേക്കല്ലേ വിദ്യാർഥി രാഷ്ട്രീയം ശ്രദ്ധ പതിപ്പിക്കേണ്ടത്? പരസ്പരം തല്ലാനും കൊല്ലാനുമല്ലാതെ, സമത്വവും സാഹോദര്യവും സ്നേഹവുമെല്ലാമല്ലേ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുഖമുദ്രയാവേണ്ടത്? നമ്മുടെ വിദ്യാലയങ്ങളിൽ എന്താണു സംഭവിക്കുന്നത്?
കോഴിക്കോട് ∙ എൻഐടിയിൽ ഡീനായി ചുമതല നൽകിയ ഷൈജ ആണ്ടവനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കെഎസ്യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ൈവകിട്ട് 5 മണിയോടെയായിരുന്നു കെഎസ്യു പ്രവർത്തകർ എൻഐടിയിലേക്ക് മാർച്ച് നടത്തിയത്.
Results 1-10 of 484
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.