Activate your premium subscription today
Tuesday, Apr 8, 2025
തിരുവനന്തപുരം ∙ അടുത്ത മണ്ഡല– മകരവിളക്കു തീർഥാടനകാലം മികവുറ്റതാക്കാൻ ശബരിമലയിൽ പ്രത്യേക മിഷനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്ന ഭക്തർക്കു മെച്ചപ്പെട്ട സൗകര്യങ്ങളും സേവനവും നൽകുന്നതിനായി പമ്പ മുതൽ സന്നിധാനം വരെയുള്ള ദൂരം 40 പോയിന്റുകളായി തിരിച്ച് ഓരോയിടത്തും പ്രത്യേക സംവിധാനങ്ങളൊരുക്കും.
പന്തളം ∙ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനായി ആഘോഷപൂർവം കൊണ്ടുപോയ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ തിരിച്ചെത്തിച്ചു. കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ, അയ്യപ്പസേവാസംഘം, മറ്റു സംഘടനകൾ തുടങ്ങിയവ പാതയോരങ്ങളിൽ സ്വീകരണമൊരുക്കി.
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു.തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തിരുവാഭരണ വാഹക സംഘം എത്തി ശരണം വിളിച്ചു തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി. തിരുനടയിൽ എത്തി അയ്യനെ
ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയേകി ശബരിമലയിൽ മറ്റൊരു തീർഥാടനകാലംകൂടി കടന്നുപോവുകയാണ്. കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും മണ്ഡല– മകരവിളക്ക് തീർഥാടനം ഇത്തവണ പൊതുവേ പരാതിരഹിതമായതിൽ ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനിക്കാം. കഴിഞ്ഞ തീർഥാടനകാലത്തെ പോരായ്മകൾ മനസ്സിലാക്കി, കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെയും ദേവസ്വം ബോർഡും പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളും കൈകോർത്തു പ്രവർത്തനങ്ങൾ നടത്തിയതിന്റെയും വിജയമാണിത്.
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
ശബരിമല ∙ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻപ്രഭയേകി മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി. തീർഥാടനത്തിനു സമാപനംകുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. ക്ഷേത്രനട ഇന്ന് അടയ്ക്കും. രാത്രി അത്താഴ പൂജയോടെ ദർശനം പൂർത്തിയായി. തുടർന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും പരിവാരങ്ങളുമെത്തി.
ആലപ്പുഴ∙ മകരവിളക്കിന് അയ്യപ്പനു കുരുത്തോലയിൽ അലങ്കാരം ഒരുക്കിയതു മാവേലിക്കരയുടെ ഓലക്കിളി സംഘം. ശബരിമലയിൽ മുൻപ് അലങ്കാരം ചെയ്തിട്ടുണ്ടെങ്കിലും പൂർണമായും കുരുത്തോല അലങ്കാരം നടത്തുന്നത് ഇതാദ്യമായാണ്. മാവേലിക്കരയിലെ ഒരുകൂട്ടം കലാകാരൻമാരുടെ സംഘമാണ് ഓലക്കിളി. മാവേലിക്കരയിലെ അയ്യൻകോവിൽ ക്ഷേത്രത്തിൽ
തിരുവനന്തപുരം∙ മകരവിളക്കു ദിവസം ശബരമല ക്ഷേത്ര നടയിൽ നിൽക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.എൻ.വാസവൻ. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇത്തവണ യാതൊരു പ്രശ്നവുമില്ലാതെ തീർഥാടനകാലം മനോഹരമായി കടന്നുപോയത് സഹിക്കാനാവാത്തവരാണ് വിവാദത്തിനു പിന്നിലെന്നും മന്ത്രി ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചും കാനനവാസനെ തൊഴുതും ഭക്തർ മലയിറങ്ങി വീടുകളിലേക്കു മടങ്ങുന്നു. അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം. അത്താഴപൂജയ്ക്കു ശേഷം തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ് മണിമണ്ഡപത്തിൽനിന്നു ജീവതയിലേക്കു മാറ്റി.
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.മകര മാസത്തിന്റെ തുടക്കത്തിലായിരുന്ന് ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14നോ അല്ലെങ്കിൽ 15നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം
Results 1-10 of 122
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.