Activate your premium subscription today
Tuesday, Apr 8, 2025
കോട്ടയം ∙ ജില്ലയുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കു പുതിയ മുഖം നൽകി ബിസിസിഐ ഫസ്റ്റ്ക്ലാസ് നിലവാരത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട് കോട്ടയത്ത് വരുന്നു.സിഎംഎസ് കോളജിലെ ക്രിക്കറ്റ് ഗ്രൗണ്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വികസിപ്പിക്കുന്നത്. 14 കോടി രൂപയാണു ചെലവ്. ഏപ്രിലിൽ ആരംഭിക്കുന്ന നവീകരണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ ജില്ലയിലെ ആദ്യ ബിസിസിഐ ഫസ്റ്റ് ക്ലാസ് ഗ്രൗണ്ടായി സിഎംഎസ് കോളജ് ഗ്രൗണ്ട് മാറും. 30 വർഷത്തെ കരാറാണ് കോളജും കെസിഎയും ഒപ്പിട്ടത്. സിഎംഎസ് കോളജ് മാനേജർ കൂടിയായ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാറും ധാരണാപത്രത്തിൽ ഒപ്പിട്ടു.
കോട്ടയം∙ കോട്ടയത്ത് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കോട്ടയം സിഎംഎസ് കോളജുമായി ചേര്ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്ഷത്തെ കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു.
രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലരക്കോടി രൂപ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പടിക്കൽ കലമുടച്ച് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നെങ്കിലും, കേരള ടീമിന് സമ്മാനമായി ലഭിക്കുക മൂന്നു കോടി രൂപ. മുൻപ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാർക്ക് നൽകിയിരുന്നതെങ്കിൽ, 2023ൽ ആഭ്യന്തര ടൂർണമെന്റുകളിലെ സമ്മാനത്തുകയിൽ വർധനവു വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനക്കാർക്ക് മൂന്നു കോടി രൂപ ലഭിക്കുക.
തിരുവനന്തപുരം∙ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേരള ടീമിനെ നാട്ടിലേക്ക് കൊണ്ടുവരിക. ഇതിനായി ഇരുവരും നാഗ്പുരിലെത്തി.
മലയാളിയായ കരുൺ നായർക്ക് അതൊരു സാധാരണ ക്യാച്ച് മാത്രമായിരുന്നു. പക്ഷേ, മൂന്നരക്കോടി മലയാളികൾക്കും സച്ചിൻ ബേബിക്കും അതു മാനത്തുനിന്നു നെഞ്ചിലേക്കു പതിച്ച ഉൽക്കയായി. തന്റെ നൂറാം മത്സരത്തിൽ സെഞ്ചറിക്കു 2 റൺസകലെ സച്ചിന്റെ അവിശ്വസനീയ പുറത്താകലിലൂടെ രഞ്ജി ട്രോഫി ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം വിദർഭയോടു 37
നാഗ്പുർ ∙ രഞ്ജി ട്രോഫി ഫൈനൽ പ്രവേശനമെന്ന സ്വപ്നം സാക്ഷാത്കരിച്ചു കേരള ടീം തിളങ്ങി നിൽക്കുമ്പോൾ അതിനു വഴിയൊരുക്കിയ ഘടകങ്ങളിൽ സുപ്രധാനമായതു കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) വിജയം കൂടിയാണ്. ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടപ്പാക്കിയ കെസിഎൽ സംസ്ഥാനത്തെ ക്രിക്കറ്റിനാകെ സൃഷ്ടിച്ച ഉണർവ് രഞ്ജി വിജയത്തിനും പ്രേരകമായി.
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനലിൽ കേരളത്തിന്റെ പ്രകടനത്തിൽ നിർണായകമായത് വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തന്ത്രങ്ങൾ. ബാറ്റിങ്ങിലെ സെഞ്ചറിയും നിർണായക വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റംപിങും മാത്രമല്ല രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ കേരള ടീമിനെ രക്ഷിച്ചത്. തന്ത്രപ്രധാനമായ 2 ‘ഇൻജറി ടൈം ഔട്ടുകൾ’ സൃഷ്ടിച്ചതിലുമുണ്ട് അസ്ഹറിന്റെ സംഭാവന.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ‘‘13–ാം വയസ്സുമുതൽ കെസിഎ തന്നെ പിന്തുണയ്ക്കുന്നുണ്ട്. ക്രിക്കറ്റ് ക്യാംപുകളിൽ ഇനിയും പങ്കെടുക്കും. പരുക്കു കാരണമാണു രഞ്ജി ട്രോഫി കളിക്കാതിരുന്നത്. കെസിഎയുമായി ഇനിയും സഹകരിക്കാൻ തയാറാണ്.
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കി കേരളത്തിന്റെ ‘ജീവൻ രക്ഷിച്ച’ ഹെൽമറ്റ് ഇനി നിത്യസ്മാരകം.
Results 1-10 of 220
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.