Activate your premium subscription today
Tuesday, Apr 8, 2025
കൊളംബോ∙ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് ഏകദിന പരമ്പരയിലെ സമ്പൂർണ വിജയവുമായി ശ്രീലങ്ക അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് ഞെട്ടിക്കുന്ന തോൽവി! കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ 24.2 ഓവറിൽ വെറും 107 റൺസിന് പുറത്തായ
മുംബൈ∙ 1996ലെ തന്റെ ടീമിനെവച്ച് ടെസ്റ്റിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ ഇന്ത്യയിൽവച്ച് വെറും മൂന്നു ദിവസത്തിനുള്ളിൽ തോൽപ്പിക്കുമായിരുന്നുവെന്ന് ശ്രീലങ്കയുടെ ഇതിഹാസ താരം അർജുന രണതുംഗ. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും ഉൾപ്പെടെയുള്ളവർ അംഗങ്ങളായ അന്നത്തെ ശ്രീലങ്കൻ ടീം, രോഹിത് ശർമ നയിക്കുന്ന ഇപ്പോഴത്തെ
ദിമുത് കരുണരത്നെയുടെ വിരമിക്കൽ ടെസ്റ്റിലും ഓസ്ട്രേലിയ ശ്രീലങ്കയോടു കരുണ കാട്ടിയില്ല. രണ്ടാം ടെസ്റ്റിൽ നാലാം ദിനം തന്നെ 9 വിക്കറ്റ് ജയം സ്വന്തമാക്കിയ ഓസീസ് പരമ്പര 2–0നു സ്വന്തമാക്കി. 14 വർഷങ്ങൾക്കു ശേഷമാണ് ഓസീസ് ലങ്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ലഞ്ചിനു മുൻപേ വിജയം സ്വന്തമാക്കി.
ഗോൾ (ശ്രീലങ്ക) ∙ സെഞ്ചറി നേട്ടം ഒരു ‘ഹോബിയാക്കി’ മാറ്റിയ സ്റ്റീവ് സ്മിത്തിന് തടയിടാൻ ശ്രീലങ്കയ്ക്കായില്ല. കരിയറിലെ 36–ാം ടെസ്റ്റ് സെഞ്ചറിയുമായി ക്യാപ്റ്റൻ സ്മിത്ത് (120 നോട്ടൗട്ട്) തിളങ്ങിയപ്പോൾ ലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കി. സ്മിത്തിന്റെയും വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെയും (139 നോട്ടൗട്ട്) സെഞ്ചറി മികവിൽ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്ത സന്ദർശകർ 73 റൺസിന്റെ ലീഡും സ്വന്തമാക്കി. കഴിഞ്ഞ 5 ടെസ്റ്റുകളിൽ സ്മിത്തിന്റെ നാലാം സെഞ്ചറിയാണിത്. നിലവിലെ താരങ്ങളിലെ കൂടുതൽ ടെസ്റ്റ് സെഞ്ചറികളെന്ന റെക്കോർഡിൽ സ്മിത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒപ്പമെത്തി (36). ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസനും (33) ഇന്ത്യയുടെ വിരാട് കോലിയുമാണ് (30) പിന്നിലുള്ളത്. ശ്രീലങ്കയെ 257 റൺസിൽ ഓൾഔട്ടാക്കിയശേഷമാണ് രണ്ടാം ദിനം ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ട്രാവിസ് ഹെഡ് (21), ഉസ്മാൻ ഖവാജ (36), മാർനസ് ലബുഷെയ്ൻ (4) എന്നിവർ തുടക്കത്തിലേ പുറത്തായപ്പോൾ നാലാം വിക്കറ്റിൽ 239 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി സ്മിത്തും ക്യാരിയും ക്രീസിലുറച്ചു നിന്നു.
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക അന്തരിച്ചെന്ന അവകാശവാദത്തോടെ അദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ആദരാഞ്ജലി
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമിൻസിനു പകരമാണ് സ്മിത്തിനു നറുക്കുവീണത്. അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മുന്നിൽക്കണ്ട് മിച്ചൽ മാർഷ്, ജോഷ് ഹെയ്സൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചു.
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 2–1ന് പിന്നിലായെങ്കിലും, ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കുകയും പിന്നാലെ നടക്കുന്ന ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ
കെബർഹ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 109 റൺസ് ജയം. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ 2 മത്സര പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 238 റൺസിന് പുറത്തായി.
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. ഷാർജയിൽ നടന്ന സെമി ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 174 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ എത്തുകയായിരുന്നു. തകർപ്പൻ ബാറ്റിങ് പ്രകടനവുമായി അർധ സെഞ്ചറി നേടിയ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയാണു കളിയിലെ താരം. 36 പന്തുകൾ നേരിട്ട സൂര്യവംശി 67 റൺസെടുത്തു.
ഡർബൻ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 233 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 516 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്ക 282 റൺസിന് ഓൾഔട്ടായി. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Results 1-10 of 379
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.