Activate your premium subscription today
Monday, Apr 21, 2025
ഐപിഎലിൽ ഇന്നു സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ നേരിടാൻ സജ്ജമാണു കരുൺ നായരും ഡൽഹി ക്യാപിറ്റൽസും. മുംബൈയ്ക്കെതിരെ 40 പന്തിൽ 89 റൺസ് നേടിയ ഒരൊറ്റ ഇന്നിങ്സിലൂടെ കരുൺ ഉയർത്തിയതു ഡൽഹിയുടെ ഫാൻ ബേസാണ്. 2 മലയാളികളുടെ ടീമുകൾ തമ്മിലുള്ള മത്സരത്തിന് ഇറങ്ങുമ്പോൾ കരുണിന്റെ മനസ്സിൽ എന്താണ്? മുപ്പത്തിമൂന്നുകാരൻ മലയാളിതാരം ‘മനോരമയോടു’ പറയുന്നു:
ഞാൻ അർജന്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിച്ചിട്ടുണ്ട്. ലോകപ്രശസ്തമായ ചില ക്ലബ്ബുകൾക്കെതിരെയും മത്സരത്തിനിറങ്ങിയിട്ടുണ്ട്. പക്ഷേ, ആരാധകരുടെ ആവേശത്തിന്റെ കാര്യത്തിൽ ഇവർക്കെല്ലാം മുന്നിലാണ് മോഹൻ ബഗാൻ!’’ കഴിഞ്ഞ ദിവസം ഐഎസ്എൽ ഫൈനലിൽ ബെംഗളൂരു എഫ്സിക്കെതിരെ ബഗാന്റെ വിജയഗോൾ നേടിയ ഓസ്ട്രേലിയൻ ഫുട്ബോളർ ജാമി മക്ലാരൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞതാണിത്.
കൊൽക്കത്ത∙ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിൽ ചേർന്നതിനു പിന്നാലെ കന്നി ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ വിഡിയോ മലയാളം ക്യാപ്ഷൻ സഹിതം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ. ‘മോൻ ഹാപ്പി ആണ്’ എന്ന ക്യാപ്ഷനോടെയാണ് സഹൽ കിരീടനേട്ടം ആഘോഷിക്കുന്ന വിഡിയോ ഐഎസ്എൽ
കൊൽക്കത്ത∙ കേരള ബ്ലാസ്റ്റേഴ്സ് വർഷങ്ങളായി മോഹിച്ചിട്ടും ഇതുവരെ ലഭിക്കാത്ത ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം അഞ്ചാം തവണയും കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാന്റെ ഷോകേസിലേക്ക്! മോഹൻ ബഗാന്റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്സിയെ 2–1ന് തകർത്താണ് അവർ തുടർച്ചയായ ഐഎസ്എൽ കിരീടം തിരിച്ചുപിടിച്ചത്. ആദ്യം ഗോളടിച്ച് മുന്നിൽക്കയറിയ ബെംഗളൂരു എഫ്സിയെ, പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ഈ കിരീടനേട്ടമെന്നത് അതിന്റെ മധുരം വർധിപ്പിക്കുന്നു.
ഉപ്പുരസമുള്ള മണ്ണിൽ വിരിഞ്ഞ സോൾട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ പച്ചപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീട മധുരം തേടി മോഹൻ ബഗാനും ബെംഗളൂരു എഫ്സിയും ഇന്നിറങ്ങുകയാണ്. ഒരു ഫുട്ബോൾ മത്സരമെന്നപോലെ രണ്ടു പകുതികളിലായി വേറിട്ടു നിൽക്കുന്നതാണു കലാശക്കളിക്കിറങ്ങുന്ന രണ്ടു ടീമുകളുടെയും വിലാസം. ബഗാൻ ഇന്ത്യൻ ഫുട്ബോളിന്റെ പ്രൗഢിയും പാരമ്പര്യവുമാണെങ്കിൽ ബെംഗളൂരു പുതുവൈബും ആവേശവുമാണ്.
കൊച്ചി ∙ അടുത്ത സീസണിൽ ടീം പൊളിച്ചു പണിയുമോ? – ‘‘പൊളിക്കും.’’ പുതിയ താരങ്ങൾ വരുമോ? – ‘‘ഉറപ്പായും വരും.’’ ആരൊക്കെ ടീമിൽ നിലനിൽക്കും? – ‘‘ടീമിനായി 100 ശതമാനം സമർപ്പണവും കഠിനാധ്വാനവും ചെയ്യുന്നവർ.’’ ഇന്ത്യയിൽ വിജയിച്ച വിദേശ പരിശീലകരിൽ നിന്നു ‘കടം’ കൊള്ളുമോ? – ‘‘മികച്ചതു പകർത്താൻ എന്തിനു മടിക്കണം..’’ പെട്ടെന്നു ദേഷ്യപ്പെടുമോ ? – ‘‘കളി ആസ്വദിക്കാനുള്ളതാണ്. പക്ഷേ പരിശീലന വേളയിൽ ഞാൻ കർക്കശക്കാരനാണ്. അധ്വാനമില്ലാതെ, സമർപ്പണമില്ലാതെ എങ്ങനെ മെച്ചപ്പെടും’’ – എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരമുണ്ട്, ദവീദ് കറ്റാല ഹിമെനെയെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. ചിരിയിൽ തെല്ലു പിശുക്കുണ്ടെങ്കിലും സൗമ്യമായ പെരുമാറ്റം. അളന്നു മുറിച്ച സംസാരം. 20ന് ഒഡീഷയിൽ ആരംഭിക്കുന്ന സൂപ്പർ കപ്പിലൂടെയാണ് സ്പെയിൻകാരനായ കറ്റാലയുടെ അരങ്ങേറ്റം. ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനാ ശേഷം കറ്റാല ‘മനോരമ’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്.
ന്യൂഡൽഹി ∙ ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 മുതൽ മേയ് 3 വരെയാണ് ടൂർണമെന്റ്. മത്സരസമയം പ്രഖ്യാപിച്ചിട്ടില്ല. 20ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. അന്നുതന്നെ രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത മോഹൻ ബഗാൻ ഒരു ഐ ലീഗ് ക്ലബ്ബിനെയും നേരിടും.
മഡ്ഗാവ്∙ രണ്ടാം പാദ സെമിയിൽ എഫ്സി ഗോവയോട് അവരുടെ തട്ടകത്തിൽ തോറ്റിട്ടും, ഇൻജറി ടൈമിൽ തകർപ്പൻ ഹെഡർ ഗോളുമായി രക്ഷകനായ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ മികവിൽ ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ. ആവേശകരമായ രണ്ടാം പാദ സെമിയിൽ 2–1ന് തോറ്റ ബെംഗളൂരു, ആദ്യ പാദത്തിലെ 2–0 വിജയത്തിന്റെ ബലത്തിൽ ഇരുപാദങ്ങളിലുമായി 3–2ന്റെ ലീഡ് നേടിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരുന്ന ഗോകുലം കേരള എഫ്സിക്ക് അവസാന മത്സരത്തിൽ ഡെംപോ ഗോവയ്ക്ക് മുന്നിൽ കാലിടറി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഗോകുലം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഡെംപോ ഗോവയോട് തോറ്റതോടെ, കിരീടം ചൂടാനുള്ള അവസരം പടിവാതിൽക്കൽ നഷ്ടമായി. ഗോൾമഴ പെയ്ത മത്സരത്തിൽ 4–3നാണ് ഡെംപോ ഗോവയുടെ വിജയം. താബിസോ ബ്രൗൺ ഹാട്രിക് നേടിയ മത്സരത്തിലാണ് ഗോകുലം തോൽവി വഴങ്ങിയത്. മഷൂർ ഷരീഫ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
കോഴിക്കോട് ∙ രാജ്യത്തിന്റെ മൂന്നു കോണുകളിലെ മൂന്നു നഗരങ്ങളിൽ ഇന്നു വൈകിട്ട് നാലിന് നടക്കുന്ന 3 മത്സരങ്ങൾ..ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഈ സീസണിലെ ഐ ലീഗ് ജേതാക്കൾ ആരെന്നറിയാം. ഐ ലീഗിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരിക്കുന്ന ഗോകുലം കേരള എഫ്സിക്കും ഇന്ന് ആകാംക്ഷയുടെ 90 മിനിറ്റുകൾ. 2020–21 സീസണിലും 2021–22 സീസണിലും ഐ ലീഗിലെ അവസാനദിവസത്തെ നാടകീയതയ്ക്കൊടുവിൽ കിരീടം നേടിയ ചരിത്രം ഗോകുലത്തിനുണ്ട്.
Results 1-10 of 656
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.