Activate your premium subscription today
കൊച്ചി ∙ ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ ടീം ഏത് എന്നു ചോദിച്ചാൽ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകി സകായ് കുസൃതിച്ചിരിയോടെ പറയും; കേരള ബ്ലാസ്റ്റേഴ്സ് ! പ്രീ സീസൺ പരിശീലന മത്സരങ്ങൾക്കായി യുഎഇയിലുള്ള ടീമിനൊപ്പം അദ്ദേഹം ചേർന്നതു കഴിഞ്ഞ ദിവസം മാത്രം. ജപ്പാനിലും തായ്ലൻഡിലും ബൽജിയത്തിലും വിവിധ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായാണു സകായ് ഇന്ത്യയിൽ അരങ്ങേറുന്നത്.
കൊച്ചി∙ പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്കു പോകും. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാംപാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും.
കൊച്ചി∙ പ്രീസീസൺ ചൂടുപിടിക്കും മുൻപേ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. രണ്ടു വർഷത്തെ കരാറിൽ ടീമിൽ ചേർന്ന ജോഷ്വ സത്തിരിയോയ്ക്കു പരിശീലനത്തിനിടെ പരുക്കേറ്റു. കാലിൽ പരുക്കേറ്റ താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പൂർണമായും നഷ്ടമാകും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ താരത്തിനു
കൊച്ചി ∙ ആശങ്കയുടെ മഞ്ഞക്കുപ്പായത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കഴിഞ്ഞ ദിവസം വരെ. 18– ാം നമ്പർ ജഴ്സിയിൽ മഞ്ഞപ്പടയുടെ സൂപ്പർ താരമായി വളർന്ന സഹൽ അബ്ദുൽ സമദിനു പിന്നാലെ 17–ാം നമ്പർ താരം കെ.പി. രാഹുലും ബ്ലാസ്റ്റേഴ്സ് വിടുമോയെന്ന ആശങ്കയെ ഗാലറിക്കു പുറത്തേക്കു പറത്തി രാഹുൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. മാറ്റം ഒന്നു മാത്രം; 17–ാം നമ്പർ ജഴ്സിക്കു പകരം 7 ആണു പുതിയ നമ്പർ! സഹൽ പോയതോടെ ബ്ലാസ്റ്റേഴ്സ് നിരയുടെ മലയാളി താരമുഖം ആകാനൊരുങ്ങുകയാണു രാഹുൽ. ജഴ്സി നമ്പർ മാറ്റം കളത്തിൽ രാഹുലിന്റെ റോളിൽ മാറ്റം വരുത്തുമോയെന്ന ചോദ്യവും ബാക്കി. വിങ്ങുകളിലൂടെ കുതിച്ചു പാഞ്ഞ രാഹുൽ ഇക്കുറി സ്ട്രൈക്കർ റോളിലേക്കു മാറിയേക്കാം.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും കളം വിടും; പകരം പ്രീതം കോട്ടാൽ വരും. പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം ലൈനപ്പിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ടീം ക്യാംപ് നാളെ തുടങ്ങിയേക്കും. മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇന്നു കൊച്ചിയിലെത്തും. ക്യാംപിന്റെ തുടക്കത്തിൽ സഹൽ അബ്ദുൽ സമദ് ഉണ്ടാവില്ല.
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സൂപ്പർ ജയന്റ്സ് ശ്രമം നടത്തുന്നതായി റിപ്പോർട്ട്. രണ്ടുവട്ടം ബഗാന്റെ ഓഫര്‍ ബ്ലാസ്റ്റേഴ്സ് നിരസിച്ചെങ്കിലും സഹലിനായുള്ള ശ്രമം ബഗാന് അവസാനിപ്പിച്ചിട്ടില്ല. പ്രീതം കോട്ടലിനെയോ ലിസ്റ്റന്‍ കൊളാസോയെയോ പകരം നല്കി സഹല്‍
മുംബൈ∙ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച കാലത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബൾഗേറിയയുടെ മുൻ താരം ദിമിറ്റർ ബെർബറ്റോവ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2017 സീസണിലാണ് ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. ‘‘മത്സരത്തിനു മണിക്കൂറുകൾക്കു മുൻപേ ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഞങ്ങൾ ഡ്രസിങ് റൂമിലായിരുന്നിട്ടും എല്ലാം
അൽബേനിയൻ സെന്റർ ഫോർവേഡ് അർമാൻഡോ സാദിഖുവിനെ ടീമിലെത്തിച്ച് മോഹൻ ബഗാൻ. ഫ്രഞ്ച് താരം യൂഗോ ബോമസ്, ഓസ്ട്രേലിയയുടെ ദിമിത്രി പ്രിറ്റോറിയസ് എന്നിവർക്കൊപ്പം മുപ്പത്തിരണ്ടുകാരനായ സാദിഖു കൂടി ചേരുന്നതോടെ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) ചാംപ്യൻമാരായ ബഗാന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാകും.
ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ച് മുൻപ് ഞങ്ങൾക്കു സംസാരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ഫുട്ബോളിന് അദ്ഭുതകരമായ മാറ്റമാണു കാണാൻ കഴിയുന്നത് ’’– ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിനു മുൻപുള്ള മാധ്യമസമ്മേളനത്തിൽ ലബനൻ കോച്ച് അലക്സാണ്ടർ ഇലിക് പറഞ്ഞു. ഇലിക്കിന്റെ വാക്കുകൾ പോലെ ഇന്ത്യൻ ഫുട്ബോൾ അതിവേഗം വളരുകയാണ്. ഐ ലീഗ്, ഐഎസ്എൽ തുടങ്ങിയ ആഭ്യന്തര ലീഗുകളിൽനിന്നുള്ള ഉൗർജവുമായി സ്ഥിരതയുള്ള വളർച്ച. ഇതിന്റെ സൂചനയാണ് മാർച്ചിൽ നടന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ കിർഗിസ്ഥാനെ തോൽപിച്ച് (2–0) ചാംപ്യന്മാരായതിനു പിന്നാലെ ഞായറാഴ്ച ലബനനെ തകർത്തുള്ള (2–0) ഇന്റർ കോണ്ടിനന്റൽ കപ്പ് നേട്ടവും. ‘‘ഇന്ത്യൻ ദേശീയ ടീം വളരെ വ്യത്യസ്തമായിട്ടുണ്ട്. ഇന്ത്യൻ കളിക്കാരുടെ ‘ഓൾറൗണ്ട് ക്വാളിറ്റി’ മികച്ചതാണ്.
കൊച്ചി∙ വനിതാ ഫുട്ബോൾ ടീമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണു തീരുമാനമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനു നാലു
Results 1-10 of 179