അവധിക്കാല യാത്ര ഇക്കുറി ഇടുക്കിയിലേക്ക് ആകട്ടെ : റോഷി അഗസ്റ്റിന്‍
![idukki-travel idukki-travel](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-news/images/2021/12/28/idukki-travel.jpg?w=1120&h=583)
Mail This Article
അവധിക്കാലം തുടങ്ങുവല്ലേ… എന്നാ പിന്നെ ഇക്കുറി യാത്ര ഇടുക്കിയിലേക്ക് ആകട്ടെ.. കൂടെ അണക്കെട്ടും കണ്ടു മടങ്ങാം, സഞ്ചാരികളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. ഓണം അവധി പരിഗണിച്ചാണ് ഇന്നു മുതല്‍ മൂന്നു മാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശകരെ അനുവദിക്കാന്‍ തീരുമാനമായത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്.
![idukki-idukkidam-waterlevel ചെറുതോണി - ഇടുക്കി അണക്കെട്ടുകളുടെ വിദൂര ദൃശ്യം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2020/10/20/idukki-idukkidam-waterlevel.jpg)
ഇരുഡാമുകളിലും നിലവില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ തടസ്സപ്പെടാത്ത രീതിയില്‍ സന്ദര്‍ശകരെ കടത്തി വിടാനുള്ള ക്രമീകരണം ഒരുക്കും. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സന്ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 9.30 മുതല്‍ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. പാസ് മൂലം ആകും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.