മരുഭൂമിയുടെ നടുവിൽ ഒരു രാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട നിഗൂഢ തടാകം! പിടികിട്ടാത്ത പ്രകൃതിയുടെ വിസ്മയം
![Tunisia-Gafsa-Lake Tunisia-Gafsa-Lake](https://img-mm.manoramaonline.com/content/dam/mm/mo/travel/world-escapes/images/2020/11/24/Tunisia-Gafsa-Lake.jpg?w=1120&h=583)
Mail This Article
ഒറ്റ രാത്രി കൊണ്ടൊരു ടൂണിഷ്യയില്‍ പ്രത്യക്ഷപ്പെട്ട തടാകം. ഒടുവിൽ ഗഫ്‌സ ബീച്ച് എന്ന് പേര്. ഇൗ അദ്ഭുതക്കാഴ്ച തേടി നിരവധി വിനോദസഞ്ചാരികളാണ് ടൂണിഷ്യയിലേക്ക് എത്തുന്നത്. നിഗൂഢ തടാകത്തിന്റെ വിശേഷങ്ങളിലേക്ക്.
മെഹ്ദി ബിലേല്‍ എന്ന ടുണീഷ്യന്‍ സ്വദേശി ഗഫ്‌സ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള, മരുഭൂമിയുടെ നടുവിലുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ആ കാഴ്ച കണ്ണിലുടക്കിയത്. ചുട്ടുപൊള്ളുന്ന വെയിലത്ത് മരുഭൂമിയില്‍ മരുപ്പച്ചയെന്ന പ്രതിഭാസം വെളിവാകുമെന്ന് കേട്ടിട്ടുണ്ട്. അത്തരം കാഴ്ച്ചയാകുമെന്ന് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ കടുത്ത വെയിലില്‍ ഒരു വലിയ തടാകം കണ്‍മുമ്പില്‍ തിളങ്ങുന്നത് കണ്ട് അദ്ഭുതത്തോടെ മെഹ്ദി കുറേ നേരം കരയില്‍ തന്നെ നിന്നു. ആ സ്ഥലത്ത് അങ്ങനെയൊരു തടാകം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പു വരെ ഉണ്ടായിരുന്നില്ല. ഒറ്റ രാത്രികൊണ്ടൊരു തടാകം ഉണ്ടായിരിക്കുന്നു. നിഗൂഡമായ തടാകത്തെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, നൂറുകണക്കിന് ടുണീഷ്യക്കാര്‍ ഈ പ്രദേശത്തെ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നീന്താനും തണുപ്പിക്കാനും അവിടേയ്ക്ക് ഒഴുകാന്‍ തുടങ്ങി. ലാക് ഡി ഗഫ്‌സ അല്ലെങ്കില്‍ ഗഫ്‌സ ബീച്ച് തടാകത്തിന് അവര്‍ പേരുമിട്ടു.
ഇതൊക്കെ സംഭവിക്കുന്നത് 2014 ഓഗസ്റ്റിലായിരുന്നു. ഇനിയാണ് ഈ കഥയിലെ മറ്റൊരു ട്വിസ്റ്റ്. ആ കാലയളവില്‍ ടുണീഷ്യ കടുത്ത വരള്‍ച്ചയുടെ നടുവിലായിരുന്നു. അപ്പോഴാണ് തടാകത്തിന്റെ രൂപപ്പെടല്‍ എന്നത് ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ചിരുന്നു. തടാകത്തിന്റെ ഉത്ഭവം വ്യക്തമല്ല.
ഒരു ചെറിയ ഭൂകമ്പം ജലനിരപ്പിന് മുകളിലുള്ള പാറയെ വിണ്ടുകീറി, ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ളം ഉപരിതലത്തിലേക്ക് എത്തിയെന്നു പറയാം, എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഇന്നും തടാകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 10 മുതല്‍ 18 മീറ്റര്‍ വരെ ആഴമുണ്ട് തടാകത്തിന്. പെട്ടെന്നുണ്ടായ ഗഫ്‌സ തടാകം ഈ പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണമായി മാറി. തടാകത്തിലെ വെള്ളം ഫോസ്‌ഫേറ്റുകളാല്‍ നിറഞ്ഞതിനാല്‍ ഇവിടെ നീന്തുന്നത് അപകടകരമാണെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ടെങ്കിലും ഇവിടയെത്തുന്നവരില്‍ പലരും തടാകത്തിലിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യുന്നു.
ആല്‍ഗകള്‍ കാരണം ജലത്തിന്റെ നിറം വ്യക്തവും സ്ഫടികവുമായ നീലയില്‍ നിന്ന് ഇരുണ്ട പച്ചയായിട്ടാണ് കാണുന്നത്. അതായത് വെള്ളം നിറയുന്നില്ലെന്ന എന്നുമാത്രമല്ല ബാക്ടീരിയകളും രോഗങ്ങളും നിറയെ ഉണ്ടെന്നുമാണ് അതിനര്‍ത്ഥം. തടാകം പ്രത്യക്ഷപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ഗഫ്‌സയിലെ പൊതുസുരക്ഷാ ഓഫീസ് തടാകത്തില്‍ നീന്തുന്നത് അപകടകരമാണെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു പക്ഷേ മരുഭൂമിയിലെ ചൂട് ഒഴിവാക്കാനും നീന്താനും ധാരാളം സഞ്ചാരികളും ഇവിടെയെത്തുന്നു.
English Summary: Tunisia’s Mysterious Lake That Appeared Overnight